ആർ.എസ്.സി ദേശീയ സാഹിത്യോത്സവിന് സമാപനം: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ

മനാമ: പ്രവാസി മലയാളികളുടെ സർഗാത്മകതയുടെ പങ്ക് വെപ്പ്കൾക്ക് വിശാലമായ അവസരമൊരുക്കി കഴിഞ്ഞ നവംബറിൽ ആരംഭിച്ച ആ ർ.എസ്.സി. സാഹിത്യോത്സവ് ഇന്ത്യൻ സ്കൂൾ കാമ്പസിൽ നടന്ന ദേശീയ തലമത്സരത്തോടെ സമാപിച്ചു. മനാമ, മുഹറഖ്, റിഫ എന്നീ സെൻട ്രലുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകൾ ആറ്​ വിഭാഗങ്ങളിലായി മാറ്റുരച്ച പത്താമത് ദേശീയ സാഹിത്യോത്സവ് ഐ.സി.എഫ്. നാഷനൽ അഡ്​മിൻ പ്രസിഡൻറ്​ വി.പി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്​തു. അബ്ദുൾ സലാം മുസ്​ലിയാർ കോട്ടക്കൽ, സി.എച്ച്. അശ്റഫ് , ഷാഫി വെളിയങ്കോട്, നസീർ പയ്യോളി , റഫീക്ക് മാസ്റ്റർ നരിപ്പറ്റ , നജ്​മുദ്ദീൻ പഴമള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു. പ്രൈമറി വിഭാഗം മുതൽ ജനറൽ തലംവരെ യുള്ള മത്സരാർഥികൾക്കായി ഖവാലി, മാപ്പിളപ്പാട്ട് ,മാലപ്പാട്ട്, ബുർദ , കവിതാപാരായണം, കഥ പറയൽ ,കൊളാഷ് , സ്പോട് മാഗസിൻ തുടങ്ങി 85 ഇനങ്ങളിലായി പുരുഷൻമാർക്കും വനിതകൾക്കും നടത്തിയ മത്സരത്തിൽ 430 പോയിൻറ്​ നേടി മുഹറഖ് സെൻട്രൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ മനാമ, റിഫ സെൻട്രലുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുത്തു.

സമാപന സമ്മേളനം ആർ.എസ്.സി നാഷനൽ ചെയർമാൻ അബ്​ദുറഹീം സഖാഫിയുടെ അധ്യക്ഷതയിൽ സാമൂഹിക പ്രവർത്തകൻ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്​തു. പ്രവാസി രിസാല എക്സിക്യൂട്ടീവ് എഡിറ്റുമായ ടി..എ. അലി അക്ബർ മുഖ്യ പ്രഭാഷണം നടത്തി. വിജയികൾക്ക് മമ്മൂട്ടി മുസ്​ലിയാർ വയനാട്, വി.പി.കെ. അബൂബക്കർ ഹാജി, നിസാർ സഖാഫി, നാസർ ഫൈസി അബ്ദുസമദ് കാക്കടവ്, സുബൈർ മാസ്റ്റർ തുടങ്ങിയവർ സമ്മാനം വിതരണം ചെയ്​തു. ഷംസുദ്ദീൻ സഖാഫി, അബ്ദുറഹീം മുസ്​ലിയാർ അത്തിപ്പറ്റ, സി.എച്ച് അശ്റഫ് ,നസീർ പയ്യോളി, വി.പി.കെ. മുഹമ്മദ്, ഫൈസൽ കൊല്ലം,, ഷഹീൻ അഴിയൂർ, ബഷീർ മാസ്റ്റർ ക്ലാരി, നവാസ് പാവണ്ടൂർ പ്രസംഗിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.