അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹമദ് രാജാവിന് ക്ഷണം

മനാമ: തുനീഷ്യയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് ക്ഷണ ം. തുനീഷ്യന്‍ പ്രസിഡൻറ്​ അല്‍ബാജി ഖാഇദ് അസ്സബ്സിയുടെ ഹമദ് രാജാവിനുള്ള ക്ഷണപത്രിക കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. മാര്‍ച്ചില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം തുനീഷ്യന്‍ വിദേശ കാര്യ മന്ത്രിയും പ്രസിഡൻറി​​​​െൻറ പ്രത്യേക പ്രതിനിധിയുമായ ഖമീസ് അല്‍ ജഹീനാവിയില്‍ നിന്നാണ്​ ഏറ്റുവാങ്ങിയത്​. റിഫ പാലസില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയും സന്നിഹിതനായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.