തണൽ ഭിന്നശേഷി വിദ്യാർഥികളു​െട പരിപാടികൾ റംലി മാളിൽ അരങ്ങേറി

മനാമ: തണൽ ഭിന്നശേഷി സ്‌കൂൾ വിദ്യാർഥികൾ ‘ലുലു’ റംലി മാളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ട്രഷറർ റഷീദ് മാഹി സ്വാഗതം പറഞ്ഞു. ചെയർമാൻ റസാഖ് മൂഴിക്കൽ, ജനറൽ സെക്രട്ടറി യു.കെ. ബാലൻ, വൈസ് ചെയർമാൻ ഉസ്​മാൻ ടിപ്പ് ടോപ് എന്നിവർ നേ തൃത്വം നൽകി. വൈകീട്ട്​ ആറു മണിക്ക് തുടങ്ങിയ പരിപാടികൾ 10 മണിവരെ നീണ്ടു. ഭിന്ന ശേഷിക്കാരായ ധന്യയും വൈഷ്​ണവും അവതരിപ്പിച്ച നൃത്തവും അറബിക് ഡാൻസും ഒപ്പനയും മറ്റും കാണികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ലുലു ഹൈപ്പർ മാർക്കറ്റിനുള്ള തണൽ ബഹ്‌റൈൻ ചാപ്റ്ററി​​​​െൻറ ഉപഹാരം ലുലു റീജനൽ മാനേജർ അബ്​ദുൽ ഷുക്കൂർ, റംലി മാൾ ജനറൽ മാനേജർ മുഹമ്മദ് അഷൽ, മാർക്കറ്റിങ്​ മാനേജർ വിനീത് എന്നിവർ സെക്രട്ടറി മുജീബ് റഹ്‌മാനിൽ നിന്നും ഏറ്റുവാങ്ങി. വി.കെ.ജയേഷ്, ഷബീർ മാഹി, ഫൈസൽ പാട്ടാണ്ടി, സുരേഷ് മണ്ടോടി, സലീം കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ശ്രീജിത്ത്​ കണ്ണൂർ, ലത്തീഫ് ആയഞ്ചേരി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ കൺവീനർ റഫീഖ് അബ്​ദുല്ല നന്ദി പ്രകാശിപ്പിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.