ബഹ്​റൈനിലെ യുവ കരകൗശല വിദഗ്​ധർക്കായി മനാമയിൽ പ്രതിവാര വിപണി ഒരുങ്ങുന്നു

മനാമ: ബഹ്​റൈനിലെ യുവ കരകൗശല വിദഗ്​ധർക്കായി മനാമയിൽ പ്രതിവാര വിപണി ഒരുങ്ങുന്നു. നാളെ മുതൽ തുടങ്ങുന്ന ‘ശനിയാഴ് ​ച വിപണി’ ബാബുൽ ബഹ്​റൈനിലാണ്​ പ്രവർത്തിക്കുക. ഇത്​ മാർച്ച്​ 16വരെ നീളും. ഇവിടെ വിവിധങ്ങളായ കരകൗശല ഉൽപന്നങ്ങൾ ലഭ ്യമാക്കും. രാജ്യത്തി​​​െൻറ കരകൗശല മേഖലയുടെ വികസനമാണ്​ ഇതുവഴി ലക്ഷ്യമിടുന്നതെന്ന്​ ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​ സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ.എ) അധികൃതർ വ്യക്തമാക്കി. മൺപാത്രങ്ങൾ, പരമ്പരാഗത മരപ്പാത്രങ്ങൾ, കൈകൊണ്ട്​ നിർമിച്ച പരവതാനികൾ തുടങ്ങി 20ഒാളം ഉൽപന്നങ്ങളാണ്​ ഇവിടെ വിൽപനക്കുണ്ടാവുകയെന്ന്​ ബി.ടി.ഇ.എ ടൂറിസം മാർക്കറ്റിങ്​ ആൻറ്​ പ്രൊമോഷൻസ്​ ഡയറക്​ടർ യൂസഫ്​ അൽ ഖാൻ പറഞ്ഞു.

വിൽപനക്കും ഉൽപന്നങ്ങളുടെ പ്രദർശനത്തിനുമായി 12 കിയോസ്​കുകളും കാർട്ടുകളും രൂപകൽപന ചെയ്​തിട്ടുണ്ട്​. ശനിയാഴ്​ചകളിൽ കാലത്ത്​ ഒമ്പതു മുതൽ വൈകീട്ട്​ നാലുവരെയാണ്​ ഇത്​ പ്രവർത്തിക്കുക. ബഹ്​റൈനിലെ ശീതകാലത്ത്​ വിവിധങ്ങളായ പരിപാടികൾ നടത്താൻ പദ്ധതിയിടുന്നതായി അൽ ഖാൻ പറഞ്ഞു. മനാമ സൂഖിൽ കൂടുതൽ പരിപാടികൾ നടത്തും. ശനിയാഴ്​ച വിപണിയുടെ ഭാഗമായി പ്രാദേശിക കലാകാരൻമാരുടെ പരിപാടികളും കളികളും സംഘടിപ്പിക്കുമെന്നും ബി.ടി.ഇ.എ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അൽ ജസ്​റ ഹാൻഡിക്രാഫ്​റ്റ്​സ്​ സ​​െൻറർ പ്രസിഡൻറ്​ യാസിർ അൽ സെയ്​ദും സന്നിഹിതനായിരുന്നു. പുതു തലമുറ പരമ്പരാഗത കരകൗശല മേഖല തൊഴിലായി സ്വീകരിക്കാൻ കാണിക്കുന്ന വിമുഖത വലിയ വെല്ലുവിളിയാണെന്ന്​ അൽ സെയ്​ദ്​ പറഞ്ഞു.

നിലവിൽ പഴയ തലമുറക്കാർ മാത്രമാണ്​ ഇൗ മേഖലയിലുള്ളത്​. പുതു തലമുറ ഇൗ രംഗത്തേക്ക്​ വരേണ്ടതുണ്ട്​. കഴിഞ്ഞ വർഷം ഇൗ രംഗത്ത്​ 200ഒാളം പേർക്ക്​ പരിശീലനം നൽകിയിട്ടുണ്ട്​. പുതിയ വിപണി കരകൗശല രംഗത്തുള്ളവർക്ക്​ താങ്ങായി മാറുമെന്നാണ്​ പ്രതീക്ഷ. മനാമയിലേക്ക്​ കൂടുതൽ ടൂറിസ്​റ്റുകൾ എത്താനും വിപണി കാരണമാകും. മനാമ സൂഖ്​ നവീകരണത്തിന്​ ഒരുങ്ങുകയാണ്​. ഇതിനായി ആറ്​ ദശലക്ഷം ദിനാറാണ്​ വകയിരുത്തുന്നത്​. കെട്ടിടങ്ങളുടെ മുൻഭാഗം മാറ്റിയും മെച്ചപ്പെട്ട ബോർഡുകൾ സ്​ഥാപിച്ചും മറ്റുമാണ്​ ഇവിടം നവീകരിക്കുന്നത്​. സൂഖി​​​െൻറ പാരമ്പര്യ സ്വഭാവം നഷ്​ടമാകാത്ത തരത്തിലുള്ള നവീകരണങ്ങളാണ്​ ആസൂത്രണം ചെയ്യുന്നത്​. 2022ഒാടെ രാജ്യത്തേക്ക്​ 14.6 ദശലക്ഷം ടൂറിസ്​റ്റുകൾ എത്തണമെന്നാണ്​ ബി.ടി.ഇ.എ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.