മനാമ: ഐ.സി.എഫ് റിഫ കമ്മിറ്റിയുടെ കീഴിലുള്ള ഖുര്‍ആന്‍ മദ്‌റസ 20ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: അബ്ദുറഹീം ഹാജി കരുനാഗപ്പള്ളി^ ചെയര്‍മാൻ, എം.സി. അബ്ദുൽ കരീം^ ജന.കൺവീനർ, ടി. നിസാര്‍ ഹാജി വില്ല്യാപ്പള്ളി ^ട്രഷറർ, റഫീഖ് ലത്തീഫി, പി.എം. സുലൈമാന്‍ ഹാജി, അബ്ദുൽ അസീസ് കൊടുമയി, സലീം തലപ്പാടി^വൈസ് ചെയർമാൻമാർ, കെ.പി. മുസ്തഫ ഹാജി, ഫൈസൽ എറണാകുളം, ഉമര്‍ ഹാജി പെരുമ്പടപ്പ്, ഉസ്മാന് സുലൈമാന്‍ ഹാജി ^ജോ. കൺവീനര്‍മാർ. സബ് കമ്മിറ്റി കൺവീനർമാർ: കെ.എം. മൊയ്തുഹാജി, ഇ. അബ്ദുറഹീം, കെ.പി. സുൽഫിക്കറലി, അബ്ദുൽ ഗഫൂര്‍ ആക്കോട്, ശംസുദ്ദീന്‍ സുഹ്‌രി, ഹബീബ് ഹരിപ്പാട്, മുഹമ്മദ് റാഷിദ് മാട്ടൂൽ.
രക്ഷാധികാരികൾ: കെ.സി. സൈനുദ്ദീന്‍ സഖാഫി, സൈനുദ്ദീന്‍ കോയ തങ്ങള്‍, കെ.കെ. ഇബ്രാഹിം സഖാഫി, ഹാശിം ഹാജി വില്ല്യാപ്പള്ളി, പി.എം. അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.എ. മഹ്മൂദ് ഹാജി, അശ്‌റഫ് മേപ്പയ്യൂര്‍, അയ്യൂബ് കീരംകൈ, ഡോ.അശ്‌റഫ്, സിയാദ് ഏഴംകുളം, മമ്മൂട്ടി മുസ്‌ലിയാര്‍, പി.വി. അബ്ദുല്ല ഹാജി, ഇസ്മായിൽ മുസ്‌ലിയാര്‍. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ അലവി സൈനി അധ്യക്ഷത വഹിച്ചു. റഫീഖ് ലത്തീഫി ഉദ്ഘാടനം ചെയ്തു. എം.സി. അബ്ദുൽ കരീം, പി.എം. അബ്ദുസ്സലാം മുസ്‌ലിയാര്‍, നജീം നൂറുദ്ദീന്‍, ഇ.വി. അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ. അബ്ദുറഹീം സ്വാഗതവും കെ.പി. മുസ്തഫ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.