മതസൗഹാർദ സന്ദേശവുമായി അയ്യപ്പൻവിളക്ക്​

മനാമ: അയ്യപ്പസേവാസംഘവും ‘ഇൻറർആഡ്​സ്​ ഇൻറർനാഷണ’ലും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അയ്യപ്പൻ വിളക്ക് മഹോത്സവവും മതസൗഹാർദ സദസും ഡിസംബർ 16ന്​ രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെ ഇൗസ ടൗൺ ഇന്ത്യൻ സ്​കൂളിൽ നടക്കുമെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മതസൗഹാർദ സന്ദേശമാണ്​ അയ്യപ്പൻ വിളക്ക് മഹോത്സവം മുന്നോട്ടുവെക്കുന്നതെന്നും അവർ പറഞ്ഞു. തൃശൂർ മുണ്ടത്തിക്കോട് അനിയൻ നായരും സംഘവുമാണ് അവതാരകർ. പ്രധാന പരിപാടികൾ: രാവിലെ ഒമ്പതുമണി^ ഭജനാമൃതം, ഉച്ച^അയ്യപ്പ കഞ്ഞി, മതസൗഹാർദ സദസ്. ഡിസ്‌കവർ ഇസ്​ലാം ഡയറക്​ടർ അഹ്​മദ് അൽ ഖാൻ, ഫാദർ ജോർജ് യോഹന്നാൻ, വിജയ് കുമാർ (മനാമ ശ്രീകൃഷ്​ണ ക്ഷേത്രം), പി.വി.രാധാകൃഷ്‌ണപിള്ള, സേവി മാത്തുണ്ണി, എസ്​.വി.ജലീൽ തുടങ്ങിയവർ സംസാരിക്കും.

തുടർന്ന്​ ബഹ്​റൈനിലെ സാമൂഹിക^സാംസ്​കാരിക പ്രവർത്തകരെ ആദരിക്കും. അയ്യപ്പ സേവാസംഘത്തി​​​െൻറ പ്രഥമ ‘തത്വമസി’ പുരസ്‌കാരം ഫാത്തിമ അൽ മൻസൂരി, കെ. ജി. ബാബുരാജൻ, സലാം മമ്പാട്ടുമൂല എന്നിവർക്ക് നൽകും. ഇന്ത്യൻ സ്​കൂളിലെ കുട്ടികൾക്കായുള്ള പഠനസഹായം സ്​കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രിൻസിപ്പൽ പളനി സ്വാമി എന്നിവർ ചേർന്ന്​ ഏറ്റുവാങ്ങും. ഉച്ച 2.30ന്​ കലാമണ്ഡലം ജിദ്ധ്യ ജയൻ ഒരുക്കിയ അയ്യപ്പചരിതം അവതരിപ്പിക്കും. മൂന്നു മണിക്ക്​ വിളക്ക് ആരംഭിക്കും. തുടർന്ന്​ പഞ്ചാരിമേളം, എഴുന്നള്ളിപ്പ്‌ എന്നിവയും നടക്കും. കേരളത്തിലെ പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക്​ അയ്യപ്പസേവാ സംഘം ഒരു ലക്ഷം രൂപയോളം നൽകിയതായും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അയ്യപ്പ സേവാസംഘം പ്രസിഡൻറ്​ എൻ. ശശികുമാർ,സെക്രട്ടറി പി.ജി.വിനോയ്‌, സുധീഷ് വേളത്ത്‌ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.