​െഎ.സി.ആർ.എഫ് ചിത്രരചനാമേള ‘സ്പെക്ട്ര’ഇന്ന്​

മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിക്കുന്ന ഈ വർഷത ്തെ ചിത്രരചനാമേള ^‘സ്പെക്ട്ര 2018’ ഇന്ന്​ ഇൻറർനാഷനൽ എക്​സിബിഷൻ സ​​െൻററിൽ നടക്കും. വിദ്യാർഥികളുടെ കലാപരമായ കഴിവു കൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐ.സി.ആർ.എഫ്​ നടത്തുന്ന പത്താമത്തെ കലാകാർണിവലാണിത്​. ബഹ്റൈനിലെ വിവിധ സ്​കൂളുകളിൽ നിന്നുള്ള 5000ത്തോളം കുട്ടികളാണ്​ പ്രാഥമിക റൗണ്ടുകളിൽ മത്സരിച്ചത്​. 2009 ലാണ്​ ​െഎ.സി.ആർ.എഫ്​ വിദ്യാർഥികൾക്കായി ചിത്രരചനമത്സരത്തിന്​ തുടക്കമിട്ടത്​.

എട്ടുവയസ്​ മുതൽ 11 വരെ, 11 മുതൽ 14 വരെ, 14 മുതൽ 18 വരെ പ്രായമുള്ളവരെ നാലു ഗ്രൂപ്പ്‌ ആയി തരം തിരിച്ചാണ്​ മത്സരം. ഈ വർഷം മുതിർന്നവർക്കായുള്ള മത്സരവും സംഘടപ്പിക്കുന്നുണ്ട്​. കാലത്ത്​ എട്ടുമണിക്കാണ്​ ഉദ്​ഘാടനം. കുട്ടികൾ ചിത്രരചനയിൽ മുഴുകുന്ന സമയത്ത്​ അവർക്കൊപ്പം വരുന്ന രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്​. ‘സ്​പെക്​ട്ര’യുടെ 10ാം വാർഷികം പ്രമാണിച്ച്​ ഇന്ത്യൻ സാംസ്​കാരിക ദിനാചരണം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിൽ നാടോടി നൃത്തം, സാംസ്​കാരിക പരിപാടികൾ, വസ്​ത്ര^ആഭരണ പ്രദർശനം, പ്രചോദന പ്രഭാഷണങ്ങൾ, ഭക്ഷ്യ​മേള എന്നിവ ഉൾപ്പെടുത്തും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.