കൊച്ചി മെട്രോ ബഹ്​റൈൻ ഷോർട്ട്​ഫിലിം ഫെസ്​റ്റിവൽ ചൊവ്വാഴ്​ച മുതൽ

മനാമ: കൊച്ചി മെട്രോ ബഹ്​റൈൻ ഷോർട്ട്​ഫിലിം ഫെസ്​റ്റിവൽ ചൊവ്വാഴ്​ച മുതൽ 14 വരെ ജുഫൈർ ഒയാസിസ്​ മാളിൽ നടക്കുമ െന്ന്​ ഫെസ്​റ്റിവൽ ഡയറക്​ടർ രവീന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മോഹൻ ലാൽ ചെയർമാനായ കൊച്ചി മെട്രോ ഷോർട്ട ് ഫെസ്റ്റിവൽ ഗ്രൂപ്പും മനാമ കാപിറ്റൽ ഗവർണറേറ്റും സംഹകരിച്ചാണ് മേള ഒരുക്കുന്നത്. 46 ഓളം ഹ്യസ്വ ചിത്രങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന് ചലച്ചിത്രപ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇത്തരത്തിലുള്ള ഹ്യസ്വചലച്ചിത്രമേള ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നതെന്നും നടൻ രവീന്ദ്രൻ പറഞ്ഞു. ഡിസംബർ 11,12,13,14 തിയ്യതികളിൽ ബഹ് റൈൻ ഒയാസിസ് മാളിലെ സിനികോ തിയേറ്ററുകളിലായാണ് ഫെസ്റ്റിവൽ. നിക്കോൺ, സിനികോ, ഫെയിം ടെക്നോളജീസ്, കാൾട്ടൺ ഹോട്ടൽ എന്നിവരാണ് മുഖ്യ പ്രായോജകർ.

സൗദി അറേബ്യൻ ഫിലിം ഫെസ്റ്റിവൽ ഡയരക്ടർ അഹ് മദ് അൽ മുല്ല, മൻസൂദ് അമാനുല്ല അലി, മുഹമ്മദ് ജനാഹി എന്നിവരെ ചടങ്ങിൽ ആദരിക്കും. ഫ്ലാഷ് മോബ്, നാടൻ വാദ്യോപകരണ സംഗീത മേള, വിവിധ കലാപരിപാടികൾ എന്നിവയോടൊപ്പം ഇന്ത്യയുടെയും അറബ് നാടുകളുടെയും സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന രീതിയിലാണ് മേള ഒരുക്കുന്നതെന്നും സംഘാടകർ അറിയിച്ചു. 5100 ദിനാർ സമ്മാനത്തുകയാണ്​ വിജയികൾക്ക്​ നൽകുക. സമ്മേളനത്തി​​​െൻറ ഭാഗമായി വിവിധ ചലചിത്രപ്രമുഖർ സംബന്​ധിക്കും. ഇന്ത്യക്ക്​ പുറമേ അഞ്ച്​ അറബ്​ രാജ്യങ്ങളിലെ ചലച്ചിത്ര പ്രതിഭകളും സംബന്​ധിക്കും. ഇന്ത്യയിൽ നിന്ന്​ സംവിധായകൻ സലീം അഹമ്മദും സംബന്​ധിക്കും. പുതിയ പ്രതിഭകളെ കണ്ടെത്താനും വളർത്താനുമുള്ള ‘കൊച്ചി മെട്രോ’ ഫെസ്​റ്റിവൽ സംഘാടകരുടെ ലക്ഷ്യത്തി​​​െൻറ ഭാഗമായാണിത്​. ഫെസ്​റ്റി​​​െൻറ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.