ഫ്രൻറ്സ് സൗഹൃദ വേദി സാംസ്ക്കാരിക സമ്മേളനം ശ്രദ്ധേയമായി

മനാമ : ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻറ ആഭിമുഖ്യത്തിൽ രൂപവത് കരിച്ച പൊതു സാഹിത്യ സാംസ്‌കാരിക വേദിയായ സൗഹൃദ വേദിയ ുടെ ഉദ്ഘാടനവും സാംസ്ക്കാരിക സമ്മേളനവും ബഹ്റൈന്‍ പ്രവാസി സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുളളവരുടെ സംഗമ വേദിയ ായി. എഴുത്തുകാർ, കലാകാരൻമാർ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, വായനക്കാർ തുടങ്ങിയവർ ഒത്തുചേർന്ന സൗഹൃദ വേദിയുടെ ഉദ്ഘാടനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്​ണ പിള്ള നിർവഹിച്ചു. പല ഇസങ്ങളുടെയും ജാതിയുടെയും പേരിൽ തമ്മിലടിക്കുന്ന വർത്തമാനകാലത്ത്‌ സത്യവും നന്മയും ധർമവും സമൂഹത്തിൽ ഉല്ലേഖനം ചെയ്യാൻ എഴുത്തുകാർക്ക്‌ സാധിക്കുമെന്ന് അദ്ദേഹം ത​​​െൻറ ഉദ്ഘാടക പ്രസംഗത്തിൽ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായങ്ങളെ മാനിക്കുവാനും ആശയങ്ങളെ കേൾക്കുവാനും അംഗീകരിക്കുവാനും നമുക്കോരോരുത്തർക്കും കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

തിന്മകൾക്കെതിരെ പ്രതികരിക്കുവാൻ ഓരോ എഴുത്തുകാരനും കഴിയേണ്ടതുണ്ടെന്നും അവർ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായിരിക്കണമെന്നും ആശംസയർപ്പിച്ച് സംസാരിച്ചവർ പറഞ്ഞു. മാധ്യമം സീനിയർ കറസ്‌പോണ്ടൻറ് ഷമീർ മുഹമ്മദ്‌, ഫ്രൻറ്സ് പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, ജന. സെക്രട്ടറി എം.എം സുബൈർ, മീഡിയ വൺ റിപ്പോർട്ടർ സിറാജ് പള്ളിക്കര, എഴുത്തുകാരായ മോഹൻ പുത്തൻ ചിറ, ആദർശ് മാധവൻ കുട്ടി, പങ്കജ്‌ നാഭൻ, നിരജ്ഞൻ, ബാലചന്ദ്രൻ കൊന്നക്കാട്‌, മായാ കിരൺ, ഷീജ ജയൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി യുവ എഴുത്തുകാരൻ ജയചന്ദ്രൻ ചെക്യാട്‌ രചിച്ച ‘തേൻ വരിക്ക’ എന്ന കവിതാ സമാഹാരത്തി​​െൻറയും ഹാഷിം റഹ്‌മാൻ ആലപിച്ച ‘സിർറ്’ എന്ന പേരിലുള്ള സംഗീത ആൽബത്തി​​െൻറയും പ്രകാശനങ്ങൾ നടന്നു. സുധി പുത്തൻ വേലിക്കര ‘തേൻ വരിക്ക’ കവിതാ സമാഹാരം പരിചയപ്പെടുത്തി. ഹാഷിം റഹ് മാൻ നയിച്ച മെഹ്ഫിൽ സംഗീത വിരുന്ന് പരിപാടിക്ക്‌ മാറ്റ്‌ കൂട്ടി. സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ നടന്ന പരിപാടിയിൽ സൗഹൃദ വേദി കൺവീനർ രാജു ഇരിങ്ങൽ അധ്യക്ഷത വഹിക്കുകയും ഗഫൂർ മൂക്കുതല സ്വാഗതവും ഉമ്മു അമ്മാർ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ ഷാജി പരിപാടി നിയന്ത്രിച്ചു. അബ്ബാസ്‌ മലയിൽ, സി.വി ഇലവുപാലം, ദിൽഷാദ്,‌ ഷമീമ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.