അസ്രി കമ്പനിയുമായി യോജിച്ച്​ പ്രവർത്തിക്കും -മന്ത്രി

മനാമ: അസ്രി കമ്പനിയില്‍ സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് കമ്പനി ചെയര്‍മാന്‍ ശൈഖ് ദുഐജ് ബിന് ‍ സല്‍മാന്‍ ആല്‍ ഖലീഫ വൈദ്യുത-ജല കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സയുമായി നടത്തിയ ചര്‍ച്ചയില ്‍ സാധ്യതകള്‍ ആരാഞ്ഞു. അസ്രി കമ്പനിയുമായി വിവിധ തലങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെയുള്ള ബന്ധങ്ങളും സഹകരണവും അനുസ്മരിച്ച അദ്ദേഹം സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിന് കമ്പനിയുടെ താല്‍പര്യത്തെ പ്രത്യേകം അഭിനന്ദിച്ചു.

സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താനും അതുവഴി പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാനും സാധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കാനും ഇത് വഴിയൊരുക്കും. കപ്പല്‍ നിര്‍മാണ-അറ്റകുറ്റപ്പണികള്‍ക്കായുള്ള മേഖലയിലെ തന്നെ വലിയ കമ്പനികളിലൊന്നാണ് അസ്രി. ഇത്തരമൊരു കമ്പനി സൗരോര്‍ജ്ജം അവലംബിക്കാന്‍ മുന്നോട്ടു വരുന്നത് ശുഭോദര്‍ക്കമാണ്. ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങളും ആശാവഹമാണ്. കൂടിക്കാഴ്ച്ചയില്‍ അസ്രി ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ്രു ഷോയും സന്നിഹിതനായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.