മനാമ: കേരളപ്പിറവിയും, ശിശുദിനവും ഒരുമിച്ച് ആഘോഷിച്ച് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ കുട്ടികളുടെ ‘മലർവാടി ബാല സംഘം’ കുരുന്നുകൾ ഒത്തുകൂടി. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടി ‘ഗൾഫ് മാധ്യമം’ബ്യൂറോ സീനിയർ റിപ്പോർട്ടർ ഷമീർ മുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. അംന മുനീർ, സഹ്‌ല റിയാന, റീഹ ബഷീർ, ഷഹ്‌സിന സൈനബ്, മെഹ്‌ന എന്നിവർ സ്വാഗതഗാനം ആലപിച്ചു. കിഡ് സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എെൻറ കേരളം എന്ന തലക്കെട്ടിൽ നടന്ന പ്രസേൻറഷൻ ഏറെ വിജ്ഞാന പ്രദവും കുട്ടികൾക്ക് പുതിയ അനുഭവവുമായി. നെഹ്റുവിെൻറ ജീവിതത്തെ ആസ്‌പദമാക്കി ഹ്രസ്വ സിനിമ ലിഥിലാൽ കുട്ടികളുമായി സംവദിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ ഗെയിമുകളിൽ കിഡ് സ് വിഭാഗത്തിൽ റിമ ഫാത്തിമ, മർവ ഫാത്തിമ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും മുഹമ്മദ് സയാൻ, മുഹമ്മദ് അഫ്‌നാൻ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
സബ്‌ജൂനിയർ വിഭാഗത്തിൽ അബ് ദുല്ല ഒന്നാം സ്ഥാനവും അംന മുനീർ, ആയിഷ മെഹറിൻ എന്നിവർ രണ്ടാം സ്ഥാനവും ഇഹ്‌സാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് റംഷാദ്, ഫാത്തിമ നഹ്‌ല എന്നിവർ ഒന്നാം സ്ഥാനവും ഹിബ നിലൂഫർ രണ്ടാം സ്ഥാനവും ഷഹിൻഷാ, മർവ, മറിയം എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. വിജയികളായ കുട്ടികൾക്ക് വി. അബ്‌ദുൽ ജലീൽ, യൂനുസ് സലിം, ഹേബ നജീബ് എന്നിവർ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. പരിപാടിക്ക് ഇജാസ്, കെ.എം മുഹമ്മദ്, സി. കെ നൗഫൽ, വി.വി.കെ മജീദ്, എം.എം മുനീർ, അബ്‌ദു റഷീദ് കുറ്റിയാടി, യു.കെ നാസർ, ഫുആദ്, കെ. സലാഹുദ്ദീൻ, ഇ.പിഫസൽ, ജാസ് മിൻ, ഷഹ് നാസ്, സമീറ, സുമയ്യ, നുഫീല, ഷഫ്‌ന, റുബീന, ഷബീറ തുടങ്ങിയവർ നേതൃത്വം നൽകി. ഫ്രന്റ്സ് അസോസിയേഷൻ മുഹറഖ് ഏരിയാ പ്രസിഡൻറ് അബ്‌ദുൽ ജലീൽ സ്വാഗതവും കെ.എം മുഹമ്മദ് നന്ദിയും പറഞ്ഞു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.