തൊഴിൽ സംരംഭകർക്കായി ശിൽപശാല

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിത വേദിയും നോർക്ക ചാരിറ്റി വിംഗ്‌ ജോബ്‌ സെല്ലും സംയുക്തമായി ഐ.ടി രംഗത്ത്‌ ബിരുദവും പ്രാവിണ്യവും നേടിയ കുടുംബിനികൾക്ക്‌ സ്വന്തമായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനു ആവശ്യമായ മാർഗ്ഗ നിർ ദ്ദേശങ്ങളും പരിശീലനവും നൽകുന്ന ശിൽപശാല സംഘടിപ്പിക്കുന്നു. ഐ ടി രംഗത്തും ശാസ്‌ ത്ര സാങ്കേതിക മേഖലയിലും ഉണ്ടായിട്ടുളള പുത്തൻ പ്രവണതകൾ മനസ്സിലാക്കി വീടുകളിൽ തന്നെ സ്വന്തമായി ചെറുകിട സ്ഥാപനങ്ങൽ ആരംഭിച്ച്‌ ഒഴിവു സമയങ്ങൾ ഫലപ്രദമായി വിനി യോഗിക്കുവാനും തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക്‌ സ്വന്തമായി വരുമാനം നേടുന്നതിനും ആവശ്യമായ വിവരങ്ങൾ ആയിരിക്കും ശിൽപ ശാലയിലൂടെ നൽകുകയെന്ന് സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണ പിളളയും ജനറൽ സെക്രട്ടറി എം.പി. രഘുവും പത്ര കുറിപ്പിലൂ ടെ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.