മനാമ: ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) രാഷ്ട്രങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ പ്രത്യേക സമ്മേളനം കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നടന്നു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ റിട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരാണ് പങ്കെടുത്തത്. ബഹ്റൈനില്‍ നിന്ന് പൈതൃക-സാംസ്കാരിക അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മയ ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ സന്നിഹിതയായിരുന്നു. ഇസ്ലാമിക് എഡ്യൂക്കേഷണല്‍^സയൻറിഫിക് ആൻറ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ അസീസ് അത്തുവൈജിരി, ഒ.ഐ.സി ഡയറക്ടര്‍ ഡോ. യൂസുഫ് ബിന്‍ അഹ്മദ് അല്‍ ഉഥൈമീന്‍, സുഡാന്‍ സാംസ്കാരിക-പാരമ്പര്യ-^ടൂറിസം മന്ത്രിയും നിലവിലെ അധ്യക്ഷനുമായ ഉമര്‍ സുലൈമാന്‍ ആദം തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.
അറബ്-ഇസ്ലാമിക പാരമ്പര്യവും മൂല്യങ്ങളും വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ അവ നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ശൈഖ മയ വ്യക്തമാക്കി. മുഹറഖ് ഇസ്ലാമിക സാംസ്കാരിക തലസ്ഥാനമെന്ന ബഹുമതി നേടിയതിെൻറ പശ്ചാത്തലവും അവര്‍ വിശദീകരിച്ചു. വരും തലമുറക്ക് നമ്മുടെ സംസ്കാരവും പാരമ്പര്യവും പകര്‍ന്നു നല്‍കാന്‍ കഴിയുന്ന രൂപത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും മന്ത്രി സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യമരുളിയ ബഹ്റെന് ഡോ. അബ്ദുല്‍ അസീസ് ഉഥ്മാന്‍ അത്തുവൈജിരി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.