തെരഞ്ഞെടുപ്പ്​ നടപടികൾ സമാധാനപരമായി മുന്നോട്ട്​ പോകുന്നതിൽ സംതൃപ്​തി

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്​ച നടത്തി. പാര്‍ലമ​​​െൻറ്​, മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ഉദ്ദേശിച്ച രൂപത്തില്‍ സമാധാനപരമായും സുതാര്യമായും നടക്കുന്നതില്‍ അവര്‍ മതിപ്പ് രേഖപ്പെടുത്തി.

ജനാധിപത്യാവകാശം രേഖപ്പെടുത്തുന്നതിന് എല്ലാ പൗരന്‍മാരും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ സമൂഹമായി സമാധാനത്തോടെ മുന്നോട്ട് പോകാന്‍ ബഹ്റൈന് സാധ്യമാകുമെന്ന് പ്രധാനമന്ത്രി ശുഭാപ്തി പ്രകടിപ്പിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജന പ്രതിനിധികളിലൂടെ നടപ്പാക്കാന്‍ കഴിയുന്ന സംവിധാനം രൂപപ്പെടുത്താന്‍ സാധിച്ചത് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ പരിഷ്കരണ പദ്ധതികളിലെ മുഖ്യമായ ഒന്നാണെന്നും ഇരുപേരും വിലയിരുത്തി. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അതില്‍ വീഴ്ച്ച വരാതിരിക്കാന്‍ ജന പ്രതിനിധികള്‍ ശ്രദ്ധിക്കുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്നും ഇരുപേരും ശുഭാപ്തി പ്രകടിപ്പിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.