മനാമ: മുഹമ്മദ് നബി അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിെൻറ ഭാഗമായി ഗുദൈബിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച മീലാദ് സംഗമവും അന്നദാനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമസ്ത ബഹ്റൈന്‍ നേതാക്കളായ വി.കെ. കുഞ്ഞമ്മദ് ഹാജി, എസ് എം അബ്ദുൾ വാഹിദ്, അഷ്റഫ് അൻവരി ചേലക്കര (എസ്.കെ.എസ്.എസ്.എഫ്), എസ് വി അബ്ദുൾ ജലീൽ, അസൈനാർ കളത്തിങ്ങൽ, (കെ. എം.സി.സി), രാജു കല്ലും പുറം, ബിനു കുന്നന്താനം (ഒ.ഐ.സി.സി) ഇബ്രാഹിം അദ്ഹം (ഒ.ഐ.സി.സി യൂത്ത് വിംഗ്), സി കെ നാരായണൻ (പ്രതിഭ), വർഗ്ഗീസ് കുര്യൻ (അൽനമൽ ഗ്രൂപ്പ്), പ്രിൻസ് നടരാജൻ, സജീ ആന്‍റണി, രാജേഷ്, ബിനു വര്‍ഗ്ഗീസ് (ഇന്ത്യൻ സ്കൂൾ) സുബൈർ കണ്ണൂർ, ശൗക്കത്തലി ലൈഫ് കെയർ, ഷാനവാസ് ആസ്റ്റർ, ബഷീർ അംബലായി, എ സി എ ബക്കർ, ശാഫി പാറക്കട്ട, അബ്ദുൾ ഖാദർ സിറ്റി മാക്സ്, നസീർ പാണക്കാട്, പി കെ ഇസ്ഹാഖ് (ചന്ദ്രിക) അൻവർ മൊയ്തീന്‍ (കൈരളി) തുടങ്ങി ബഹ്റൈനിലുടനീളം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കളും പൗരപ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.