ഫുഡ് സിറ്റി^ഫ്രൻറ്​സ്​ ബഹ്റൈന്‍ ബാഡ് മിൻറന്‍ ടൂര്‍ണമെൻറ്​: അമീര്‍-ഷര്‍മിശ് ടീം ജേതാക്കള്‍

മനാമ: ഫുഡ് സിറ്റി - - ഫ്രൻറ്​സ്​ സോഷ്യല്‍ അസോസിയേഷന്‍ ബാഡ് മിൻറന്‍ ടൂര്‍ണമെന്‍റ് 2018 ന് ഉജ്ജ്വല പരിസമാപ് തി. ബഹര്‍ വാഷിംഗ് പൗഡറി​​​​െൻറ സഹകരണത്തോടെ സിഞ്ചി ലെ ഫ്രൻറ്​സ്​ ബാഡ്മിന്‍റന്‍ കോര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ബഹ്റൈനിലെ പ്രമുഖരായ 16 ടീമുകളാണ് മാറ്റുരച്ചത്. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു മത്സരങ്ങള്‍. അത്യന്തം വാശിയേറിയ മല്‍സരത്തില്‍ അമീര്‍-ഷര്‍മിശ് ടീം ജേതാക്കളായി. ഡോ. വിജില്‍-ജിജോ വിന്‍സന്‍റ് ടീമാണ് റണ്ണറപ്. ടൂര്‍ണമ​​​െൻറ്​ ഒൗപചാരിക ഉദ്്ഘാടനം ഫ്രൻറ്​സ്​ അസോസിയേഷന്‍ ജന. സെക്രട്ടറി എം.എം സുബൈര്‍ നിര്‍വഹിച്ചു. വൈകിട്ട് നടന്ന സമ്മാന ദാന ചടങ്ങില്‍ പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍, ടൂര്‍ണമെന്‍റ് കമ്മിറ്റി ജന. കണ്‍വീനര്‍ മുജീബ് മാഹി എന്നിവര്‍ സംസാരിച്ചു.

ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള ട്രോഫിയും കാഷ് പ്രൈസും ഫുഡ് സിറ്റി ഡയറക്ടര്‍ സലാഹ് അബ്ദുറഹ്മാനും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് ഒൗജാന്‍ ഫുഡ്സ് പ്രതിനിധി മുഹമ്മദ് താഹിറും കൈമാറി. മുഖ്യ പ്രായോജകരായ ഫുഡ് സിറ്റി, ബഹര്‍ വാഷിംഗ് പൗഡര്‍ എന്നിവർക്കുള്ള ഉപഹാര സമര്‍പ്പണം യഥാക്രമം ജമാല്‍ ഇരിങ്ങല്‍, യൂത്ത് ഇന്ത്യ ജന. സെക്രട്ടറി വി.കെ അനീസ് എന്നിവര്‍ നിര്‍വഹിച്ചു. ഒഫീഷ്യല്‍സിനുള്ള ഉപഹാരം ‘ഗള്‍ഫ് മാധ്യമം’ ബ്യൂറോ ഇൻ ചാർജ്​ ഷമീര്‍ മുഹമ്മദ്, മുജീബ് മാഹി, നിയാസ് മാഹി, സി.എം മുഹമ്മദലി എന്നിവര്‍ കൈമാറി. എം.സി ഫൈസല്‍, ജസീര്‍ കാപ്പാട്, എസ്.കെ.വി അന്‍വര്‍, എസ്.ഇ റഷീദ് എന്നിവര്‍ കളി നിയന്ത്രിച്ചു. അലി അഷ്റഫ്, എം.എം ഫൈസല്‍, വിനോദ് ജോണ്‍, ഗഫൂര്‍ മൂക്കുതല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നെസ്കഫേ, സി.എഫ്.എസ്, സമീര്‍ ഇലക്ട്രിക്കല്‍സ്, വി വണ്‍ മാര്‍ക്കറ്റ് എന്നിവരായിരുന്നു പരിപാടിയുടെ സഹ പ്രയോജകര്‍.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.