‘അറേബ്യന്‍ ജ്വല്ലറി എക്സിബിഷന്‍ 2018’ ന് തുടക്കമായി

ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ ഇൗ വർഷം പങ്കെടുക്കുന്നുണ്ട്​ മനാമ: അറേബ്യന്‍ ജ ്വല്ലറി എക്സിബിഷന്‍ 2018 ന് കഴിഞ്ഞ ദിവസം തുടക്കമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച എക്സിബിഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. എല്ലാ വര്‍ഷവും വിജയകരമായി എക്സിബിഷന്‍ നടത്താന്‍ സാധിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ കമ്പനികള്‍ ഇതില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ ഇത്തരം എക്​സിബിഷനുകള്‍ വഴിയൊരുക്കും. എക്സിബിഷനും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതില്‍ ബഹ്റൈന് ഏറെ മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.