അന്താരാഷ്ട്ര ശിശു ദിനാചരണം സംഘടിപ്പിച്ചു

മനാമ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ദിനാചരണം സംഘടിപ്പിച്ചു. ‘കുട്ടികളുടെ ഉത്തരവാദിത്വ നിര്‍വഹണം ലോകത്തെ നീല വര്‍ണത്തിലേക്ക് നയിക്കും’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. എല്ലാ വര്‍ഷവും നവംബര്‍ 20 നാണ് ശിശു ദിനാചരണം സംഘടിപ്പിക്കാറുള്ളത്. 1959 ലാണ് യു.എന്‍ കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും 1989 മുതല്‍ പ്രത്യേക ദിനാചരണം സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് വിവിധ രാഷ്ട്രങ്ങളില്‍ വിവിധ പരിപാടികളാണ് ഓരോ വര്‍ഷവും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളും യുവാക്കളുമായി 262 ദശലക്ഷം പേരാണ് വിദ്യാഭ്യാസത്തില്‍ നിന്ന് തടയപ്പെട്ട് ലോകത്തുള്ളത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ ഏറെ മുന്നിലാണെന്ന് ഹ്യൂമണ്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.