മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി യുവജന വിഭാഗം ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ ഒ.ഐ.സി.സി കപ്പ് -2018 ഫുട്ബോൾ ടൂർണ്ണമെൻറിന് വർണ്ണാഭമായ തുടക്കം . സിഞ്ച് അൽ അദ്ലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് ക്രോംടെക് കമ്പനിയുടെ ചെയർമാൻ അലക്സ് ബേബി ഉദ്‌ഘാടനം ചെയ്തു . ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക കായിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ഉദ്‌ഘാടന ചടങ്ങിൽ യുവജന വിഭാഗം പ്രസിഡൻറ് ഇബ്രാഹിം അദ്ഹം അധ്യക്ഷത വഹിച്ചു .
ടൂർണ്ണമെൻറ് കമ്മിറ്റിയുടെ കൺവീനറും ഒ.ഐ.സി.സി യുവജന വിഭാഗം സെക്രട്ടറിയുമായ അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു . ബഹ്‌റൈനിൽ ആദ്യമായാണ് ആറു ദിനം നീണ്ടു നിൽക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് കൊടിയേറുന്നത്. ബഹ്‌റൈനിലെ പ്രമുഖരായ 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . ശനിയാഴ്ച മത്സരം കാണാൻ കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ടി.സിദ്ദീഖ് ,കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് എന്നിവർ എത്തിചേരും. കായിക പ്രതിഭകൾക്ക് അവരുടെ മികവ് തെളിയിക്കുവാനും പരിപോഷിപ്പിക്കുവാനുമാണ് ഒ.ഐ.സി.സി യുവജന വിഭാഗം ഇത്തരത്തിലൊരു ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം പറഞ്ഞു. ഉദ്‌ഘാടന ചടങ്ങിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം,
ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം , ദേശീയ സെക്രട്ടറി ജവാദ് വക്കം ,ഹംസ ചാവക്കാട് , ജില്ല പ്രസിഡൻറുമാരായ ഷാജി പൊഴിയൂർ, ജസ്റ്റിൻ ജേക്കബ് ,ജമാൽ കുറ്റിക്കാട്ടിൽ, ഷിബു എബ്രഹാം ,നസിമുദ്ദീൻ, കന്യാകുമാരി, ഒ.ഐ.സി.സി പ്രസിഡൻറ് സേവ്യർ , യുവജന വിഭാഗം ജനറൽ സെക്രട്ടറിമാരായ ലിജോ പുതുപ്പള്ളി ,സൈഫിൽ മീരാൻ,അനു ബി കുറുപ്പ് , യുവജന വിഭാഗം വൈസ് പ്രസിഡൻറുമാരായ സുനിൽ ചെറിയാൻ ,ബാനർജി ഗോപിനാഥൻ ,ജിൻസ് കെ മാത്യു ,ഷമീം ,മഹേഷ്, ജാലിസ്,ജില്ല ജനറൽ സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ് ,സിജു ചെങ്ങാട്ട് ,കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് സത്യൻ പേരാമ്പ്ര ,കാസർഗോഡ് ജില്ല കമ്മിറ്റി ട്രഷറർ ആകിഫ് നൂറ , യൂത്ത് വിങ് ഭാരവാഹികളായ ഷനൂബ് ചെറുതുരുത്തി ,റഷീദ് മുയിപ്പോത്ത് ,ഷിബിൻ മുനീർ , രഞ്ജൻ ,റിജിത്ത് കമറുദ്ധീൻ ,റാഫി വെമ്പായം ,റമീസ് കരീം ,മാർട്ടിൻ ,പ്രസാദ് ,സുമേഷ് ,ഫഖ്‌റുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.