മനാമ: തെരഞ്ഞെടുപ്പ് 2018 ലെ മുഖ്യ വോട്ടിങ് കേന്ദ്രങ്ങളില്‍ ബഹ്റൈന്‍ യൂനിവേഴ്സിറ്റിയും. 13 ാമത് കേന്ദ്രമായാണ് ബഹ്റൈന്‍ യൂനിവേഴ്സിറ്റിയെ നിര്‍ണയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിെൻറ ഭാഗമായി രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെ 12 മണിക്കൂര്‍ നീളുന്ന ആഘോഷ പരിപാടികള്‍ യൂനിവേഴ്സിറ്റിയില്‍ സംഘടിപ്പിക്കും. സഖീറിലെ എസ് 18 കെട്ടിടത്തിലാണ് വോട്ടിങ് കേന്ദ്രം. യൂണിവേഴ്സിറ്റി പി.ആര്‍- മീഡിയ ഡയറക്ടറേറ്റിെൻറ കീഴില്‍ സ്റ്റുഡൻറ്സ് അഫയേഴ്സും സ്റ്റുഡൻറ്സ് കമ്മിറ്റിയുമാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. സൈനിക ബാന്‍റ്, സംഗീത പരിപാടി, കവി സമ്മേളനം, വിവിധ തരം മല്‍സരങ്ങള്‍ തുടങ്ങിയവും ഇതിലുണ്ടാവും. സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകളും പരിപാടികളില്‍ പങ്കുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.