മനാമ: ബഹ്റൈൻ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി റൂബ്ബി ജൂബ്ബിലി ആഘോഷത്തിെൻറ ഭാഗമായി പുനർ നിർമ്മിച ്ച പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഇന്നുമുതൽ 24 വരെ നടക്കുമെന്ന് സഭയുടെ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സഭയുടെ ദൃശ്യ തലവൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവായുടെ പ്രഥമ അപ്പോസ്തോലിക സന്ദർശവും ഇതിെൻറ ഭാഗമായി നടക്കും. ഇന്ന് രാത്രി ബഹ്റൈനിൽ എത്തിച്ചേരുന്ന ബാവയെ മലങ്കരയിൽ നിന്നും വരുന്ന മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സ്വികരിക്കും. നാളെ ബാവയുമായ് ബഹ്റൈനിലെ വിവിധ ക്രൈസ്തവ സംഘടനകളും,
ഇതര പ്രമുഖ സംഘടനകളുമായുള്ള അഭിമുഖം നടക്കും. 22ന് വൈകിട്ട് അഞ്ചിന് സൽമാനിയായിൽ പുനർ നിർമിച്ച പള്ളിയിൽ എത്തി ചേരുന്ന പരിശുദ്ധ ബാവാക്കും പ്രതിനിധി സംഘത്തിനും സ്വീകരണം നൽകും. തുടർന്ന് പുനർനിർമിച്ച പള്ളിയുടെ മൂറോൻ അഭിഷേക കൂദാശ നടക്കും. 23ന് രാവിലെ എട്ടിന് പുതിയ പള്ളിയിൽ വിശുദ്ധ കുർബാന നടത്തും. അന്ന് വൈകിട്ട് ആറിന് ബാവയ്ക്കുള്ള പൊതു സ്വികരണപരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രമുഖർ പങ്കെടുക്കും. 30 ന് വൈകിട്ട് 6:30 ന് പള്ളിയിലെ ഭക്തസംഘടനകളുടെയും, സൺഡേ സ്കൂൾ വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കേരള കാത്തലിക് അസോസിയേഷെൻറ ഹാളിൽ നടക്കും.
ഡിസംബർ ഏഴിന് പള്ളിയുടെ 40-ാം വാർഷീകത്തോടനുബന്ധിച്ചു നടത്തുന്ന മെഗാ പ്രോഗ്രാം ‘അഗാലിയോ’ നാട്ടിൽ നിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് ബഹ്റൈൻ കേരളീയ സമാജത്തിലെ ഡയമണ്ട് ജൂബിലി ഹാളിൽ െവെകുന്നേരം 6.30 ന് നടത്തുന്നതോടുകൂടി ഈ വർഷത്തെ ആഘോഷങ്ങൾക്ക് തിരശീല വീഴുമെന്നും സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജോർജ് തോമസ്,(സെക്രട്ടറി),കെ എം കുര്യൻ(വൈസ് പ്രസിഡന്റ),സന്തോഷ് ആൻഡ്രുസ്(ട്രഷർ) പോൾ വർഗീസ്(എക്സ് ഒഫീഷ്യോ)ഏലിയാസ് തോമസ്,തോമസ് സ്കറിയ (കമ്മറ്റി അംഗങ്ങൾ) പ്രിയ ലാജി,അനിത റെജി,ബിനു കുന്നന്താനം,ബേസിൽ നെല്ലിമറ്റം (പബ്ലിസിറ്റി കമ്മറ്റി) എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.