ബഹ്​റൈന്‍ മാര്‍ത്തോമ്മാ പാരീഷി​െൻറ ഇടവക ദിനം ആഘോഷിച്ചു

മനാമ: ബഹ്​റൈന്‍ മാര്‍ത്തോമ്മാ പാരീഷി​​െൻറ 55ാം ഇടവക വാര്‍ഷിക ദിനം മലങ്കര മര്‍ത്തോമ്മ സഭയുടെ കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. വിശുദ്ധ കുര്‍ബ്ബാനയും തുടർന്ന്​ 50 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നടന്നു. ഇടവക സഹ വികാരി റവ. റെജി പി. ഏബ്രഹാമി​​െൻറ പ്രാർഥനയോടെ ഇടവക വികാരി റവ. മാത്യൂ കെ. മുതലാളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തില്‍ തിരുമേനി മുഖ്യ അതിഥി ആയിരുന്നു. സെക്രട്ടറി ചാക്കോ പി. മത്തായി സ്വാഗതം പറഞ്ഞു. റവ. റ്റി. റ്റി. തോമസ്, കോശി സാമുവേല്‍, വര്‍ഗീസ് തോമസ്, എന്‍. കെ. കോശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇടവക അംഗത്വത്തില്‍ 25, 40 എന്നീ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും 60 പൂര്‍ത്തിയാക്കിയവരെയും 10, 12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും മറ്റ് തലങ്ങളില്‍ ഇടവക ശുശ്രൂഷ ചെയ്തവരെയും ആദരിക്കുകയും ചെയ്തു. പാരീഷ് ദിന കൺവീനര്‍ ബിജു മാത്യു നന്ദി അറിയിച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.