മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൽ ആൽ ഖലീഫയെ ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ) ഡയറക്ടർ ജനറൽ ടെഡ്റോസ് അദനാം ഗോബ്റിയേസസ് സന്ദർശിച്ചു. ഗുബദബിയ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ലോകത്താകമാനമുള്ള ആരോഗ്യ പുരോഗതിക്കായി സംഘടന നടത്തുന്ന പരിശ്രമങ്ങളെയും നിരീക്ഷണങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിദേശ കാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫയെയും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്റോസ് അദനാം ഗോബ്റിയേസസ് സന്ദർശിച്ചു.
ബഹ്റൈനിൽ നടക്കുന്ന പ്രഥമ ആരോഗ്യ ഇൻഷുറൻസ് സമ്മേളനത്തിലും പ്രദർശനത്തിലും പെങ്കടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പരിപാടി ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണേത്താടെ ആരോഗ്യ സുപ്രീം കൗൺസിലാണ് സംഘടിപ്പിക്കുന്നത്. ആഗോള ആരോഗ്യ വിഷയങ്ങളിലും ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിലും േലാകാരോഗ്യ സംഘടന വഹിക്കുന്ന പങ്കിനെ കൂടിക്കാഴ്ചയിൽ വിദേശ കാര്യ മന്ത്രി അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ബഹ്റൈെൻറ എല്ലാപിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.