മനാമ: ഹാര്‍ലി ഡേവിഡ്സന്‍ അഞ്ചാമത് ബൈക്ക് റാലി നവംബര്‍ 22 മുതല്‍ 24 വരെ സംഘടിപ്പിക്കുന്നു. ഹാര്‍ലി ഡേവിഡ്സന്‍ ബൈക്ക് ഉടമസ്ഥരുടെ കൂട്ടായ്മയാണ് ഇതിന്‍െറ സംഘാടകര്‍. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബൈക്ക് റേസിങില്‍ താല്‍പര്യമുള്ളവര്‍ ഇതില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 800 ഓളം ബൈക്ക് യാത്രികര്‍ ഇതില്‍ പങ്കെടുക്കുമെന്ന് ഹാര്‍ലി ഡേവിഡ്സന്‍ ബൈക്ക് ഏജന്‍സിയായ വീല്‍സ് ഓഫ് അറേബ്യ കമ്പനി ഡയറക്ടര്‍ അബ്ദുറഹ്മാൻ അല്‍ മൊഅയ്യദ് വ്യക്തമാക്കി. ടുവീലറുകളുടെ ഡീലര്‍ഷിപ്പില്‍ 15 വര്‍ഷത്തെ പരിചയമുള്ള കമ്പനിാണിത്്. സുരക്ഷിതമായ ബൈക്ക് ഡ്രൈവിങിന് പ്രോല്‍സാഹനം കൂടിയാണ് റാലി കൊണ്ടുദ്ദേശിക്കുന്നത്.
ബഹ്റൈനിലെ വിനോദ സഞ്ചാര മേഖലക്ക് പ്രോല്‍സാഹനം നല്‍കാനും പരിപാടി വഴിയൊരുക്കും. ബഹ്റൈനെ കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യാനും സഞ്ചാരികളെ ആകര്‍ഷിക്കാനും പരിപാടി നിമിത്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാര്‍ലി ഡേവിഡ്സന്‍ ബൈക്ക് ഉടമസ്ഥരുടെ ഗ്രൂപ്പ് പ്രതിനിധി സാമിര്‍ അല്‍ അരീദ് പറഞ്ഞു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം ഗ്രൂപ്പുകളെ പരിപാടിക്കായി ക്ഷണിച്ചിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങള്‍, യൂറോപ്പ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ഇതിനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രൂപ്പ് ഡയറക്ടര്‍ ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. 2013 ലാണ് ആദ്യമായി റാലിക്ക് തുടക്കമിട്ടത്. വിജയകമരായ അഞ്ചാം വര്‍ഷവും പരിപാടി നല്ലനിലയില്‍ സംഘടിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.