മനാമ: ശിശുദിനാഘോഷത്തിെൻറ ഭാഗമായി സാംസ സംഘടിപ്പിച്ച മൂന്നാമത് ചിത്രരചനമത്സരവും ക്യാമ്പും അദ്ലിയ സൂം ഇ വൻറ് മാനജുമെൻറ് ഹാളില്‍ ‘ഗൾഫ് മാധ്യമം’ ബ്യൂറോ ഇൻ ചാർജ് ഷമീർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ശിൽപ്പശാലക്ക് ഹീര ജോസഫ്, ഷിജു, രാജീവന്‍ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.തുടർന്ന് മൂന്ന് വിഭാഗങ്ങളിലായി നടന്ന ചിത്രരചന മത്സരത്തിൽ നൂറോളം കുട്ടികൾ പെങ്കടുത്തു. സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും മുഖ്യാഥിതിയായി ഡി.റ്റി. ന്യൂസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു. തുടർന്ന് മത്സര വിജയികളെ വിധികര്‍ത്താവായ ഷിജു പ്രഖ്യാപിച്ചു. സാംസ ജനറൽ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം ആശംസിക്കുകയും, പ്രസിഡൻ് വത്സരാജന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.
കണ്‍വീനര്‍ രാജീവ് കണ്ണൂര്‍, ജോയിൻറ് കണ്‍വീനര്‍ ഗിരീഷ്കുമാര്‍, ഉപദേശകസമിതി സമിതി അംഗങ്ങളായ ബാബുരാജ് മാഹി, മുരളികൃഷ്ണന്‍, ട്രഷറര്‍ ജിജോജോര്‍ജ്, ജോയിൻറ് സെക്രട്ടറി റിയാസ്, വനിത വിഭാഗം പ്രസിഡൻറ് . ഇൻഷറിയാസ്, മനീഷ്, വിനോദ് ഗുരുവായൂര്‍, സതീഷ് പൂമനക്കള്‍,ബിജു പുനത്തില്‍,സുരേഷ്, ഗിരീഷ് കല്ലേരി, ബബീഷ്, ജോയ് കല്ലമ്പലം, ഗീത ബാലു, സന്ധ്യ അനൂപ്, റീന ഷിരോസ് ലാല്‍, അമ്പിളി സതീഷ്, സിമി ജോയ്, കുട്ടികളുടെ വിഭാഗം സിക്രട്ടറി ലീബ, പ്രസിടണ്ട്. ആരുഷി എന്നിവര്‍ നേതൃത്വം നല്‍കി. സിത്താര മുരളികൃഷ്ണന്‍, ബീന ജിജോ എന്നിവര്‍ സമാപന സമ്മേളനം നിയന്ത്രിച്ചു.
മത്സര വിജയികള്‍: സബ് ജൂനിയര്‍ കളറിംഗ്: ഒന്നാംസ്ഥാനം-നേഹ ജഗദീഷ്, രണ്ടാംസ്ഥാനം- ആവണി അഭയ്, മൂന്നാം സ്ഥാനം- നജ നിഹാന്‍. ജൂനിയര്‍: പെന്‍സില്‍ ഡ്രോയിംഗ്: ഒന്നാംസ്ഥാനം-പത്മപ്രിയ, രണ്ടാംസ്ഥാനം- നന്ദന എന്‍., മൂന്നാം സഥാനം- അഭി ഭൂഷന്‍ രഞ്ജിത്ത്. പെയിൻറിങ്: ഒന്നാംസ്ഥാനം- ശ്രീഭാനു , രണ്ടാംസ്ഥാനം- പാര്‍വതി വിവേക് , മൂന്നാം സഥാനാം-അസിത ജയന്‍. സീനിയര്‍ : പെന്‍സില്‍ ഡ്രോയിംഗ്: ഒന്നാംസ്ഥാനം- മിയ മറിയ അലക്സ് , രണ്ടാംസ്ഥാനം- അനഘ പോത്തിവയല്‍ , മൂന്നാം സഥാനാം- ദിയ അനില്‍. പെയിന്‍റിംഗ്: ഒന്നാംസ്ഥാനം- മിയ മറിയ അലക്സ്, രണ്ടാംസ്ഥാനം- അനഘ പോത്തിവയല്‍, മൂന്നാം സഥാനാം- ഹാര്‍വിന്‍ സലിന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.