????????? ???????????? ???????? ????????????? ????????? ?????????????? ?????????? ??????? ????? ?????? ????? ?????? ????? ???????? ???? ???? ????????????????

ഒന്നാമത് അന്താരാഷ്​ട്ര സഹിഷ്​ണുത ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തു

മനാമ: ദുബൈയില്‍ സംഘടിപ്പിച്ച ഒന്നാമത് അന്താരാഷ്​ട്ര സഹിഷ്ണുതാ ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ​ൈശഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പങ്കെടുത്തു. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്​തൂമി​​െൻറ രക്ഷാധികാരത്തില്‍ നടന്ന ഉച്ച കോടി ലോകത്തി​​െൻറ വിവിധ രാഷ്​ട്രങ്ങളില്‍ നിന്നുള്ള ഉന്നത വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുഹമ്മദ് ബിന്‍ റാഷിദ് അന്താരാഷ്​ട്ര ഇനീഷ്യേറ്റീവ് ഫൗണ്ടേഷന് കീഴിലുള്ള ഇന്‍റര്‍നാഷണല്‍ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോര്‍ ടോളറന്‍സ് ആയിരുന്നു സമ്മിറ്റി​​െൻറ സംഘാടകര്‍. ‘വൈവിധ്യവും ബഹുസ്വരതയും സാധ്യമാക്കല്‍:

നവീകരണത്തിനും സംയുക്ത പ്രവര്‍ത്തനത്തിനുമുള്ള ജീവസ്സുറ്റ മേഖല’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. വിവിധ രാഷ്​ട്രങ്ങളില്‍ നിന്നുള്ള ചിന്തകരും ഗവേഷകരും മാനവ സമൂഹത്തിന് ശാന്തിയും സമാധാനവും നേടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ കൊണ്ട് സമ്മിറ്റിനെ വേറിട്ടതാക്കി. ഇത്തരമൊരു പരിപാടി വിജയകരമായി സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രിയും അന്താരാഷ്​ട്ര സഹിഷ്ണുതാ ഇൻസ്​റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ നഹ്​യാൻ ബിന്‍ മുബാറക് ആല്‍ നഹ്​യാന്​ വിദേശകാര്യ മന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. സമാധാനത്തി​​െൻറയും ശാന്തിയുടെയും ആശയങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തി​​െൻറയും മഹിതമായ ആശയങ്ങളാണ് കാലങ്ങളായി ബഹ്റൈന്‍ കാത്തുസൂക്ഷിക്കുന്ന അതി​​െൻറ പാരമ്പര്യമെന്നും അത് ശക്തമായി നിലനിര്‍ത്താന്‍ ഇത്തരം പരിപാടികള്‍ വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ആശയഗതികള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ ശാന്തമായ അന്തരീക്ഷത്തിലെ സംവാദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് ബഹ്റൈന്‍ നിലപാട്. സമാധാനത്തിലേക്ക് ശക്തമായ ചുവടുവെക്കാന്‍ ഇതിലൂടെ സാധിക്കും. ഈയടിസ്ഥാനത്തിലാണ് കിങ് ഹമദ് സെന്‍റര്‍ ഫോര്‍ പീസ്ഫുള്‍ എക്സിസ്​റ്റന്‍സി​​െൻറ പ്രവര്‍ത്തനങ്ങളും അതി​​െൻററ ഭാഗമായി റോമിലെ സാപെന്‍സ യൂനിവേഴ്സിറ്റിയില്‍ സ്ഥാപിച്ച മത താരതമ്യത്തിനും അതുവഴി സഹവര്‍ത്തിത്വം സാധ്യമാക്കാനുമായി ഹമദ് രാജാവി​​െൻറ പേരിലുള്ള ചെയറും പ്രത്യേകം പ്രസ്താവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.