മനാമ: ബഹ്റൈൻ മാര്‍ത്തോമ്മ പാരീഷ് 55 ാം ഇടവക വാര്‍ഷിക ദിനം ഇന്ന് രാവിലെ 6.30 മുതല്‍ മലങ്കര മര്‍ത്തോമ്മ സഭയുടെ കൊ ട്ടാരക്കര - പുനലൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. രാവിലെ വിശുദ്ധ കുര്‍ബാനയും കുഞ്ഞുങ്ങളുടെ ആദ്യകുര്‍ബാന സ്വീകരണവും നടക്കും തുടർന്ന് ഇടവക വികാരി റവ. മാത്യൂ കെ. മുതലാളിയുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതു സമ്മേളനത്തില്‍ തിരുമേനി മുഖ്യാ തിഥി ആയിരിക്കും.
ഇടവകയുടെ മുന്‍ വികാരിയായിരുന്ന റവ. റ്റി. റ്റി. തോമസ്, റവ. ബിജോയ് ഡാനിയേല്‍ എന്നിവരും പങ്കെടുക്കും. ഇടവകയില്‍ 25,40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയവരെയും മറ്റ് തലങ്ങളില്‍ ഇടവക ശുശ്രൂഷ ചെയ്തവരെയും ആദരിക്കുന്ന ചടങ്ങും നടക്കുമെന്ന് ഇടവക സഹ വികാരി റവ. റെജി പി. ഏബ്രഹാം, സെക്രട്ടറി ചാക്കോ പി. മത്തായി, പാരീഷ് ദിന കണ്വ്വീനര്‍ ബിജു മാത്യു എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.