ആശയ സംവാദങ്ങളെ ഭയപ്പെടുത്തി നേരിടാനാകില്ല--കലാലയം വേദി‌

മനാമ: നിലപാടുകൾ തുറന്ന് പറയുന്നവരെയും ആശയ സംവാദത്തി​​െൻറ വാതിൽ തുറക്കുന്നവരെയും ഭയപ്പെടുത്തി നിശബ്​ദരാക്കാനുള്ള സംഘപരിവാർ ശ്രമം അപലപനീയവും ജനാധിപത്യ വിശ്വാസത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് ബഹ്റൈൻ കലാലയം സാംസ്കാരിക വേദി പത്രക്കുറിപ്പിൽ പറഞ്ഞു. ഇടതു ചിന്തകനും സംസ്​കൃത സർവകലാശാലയിൽ മലയാളം അധ്യാപകനുമായ സുനിൽ പി. ഇളയിടത്തി​​െൻറ ഓഫീസിനെ നേരെ ഇത്തരം ശക്തികൾ നടത്തിയ ആക്രമണം ആധുനിക സമൂഹത്തിന്‌ യോജിച്ചതല്ല. പേരുപലക ഇളക്കിയിടുകയും വാതിലിൽ കാവി പൂശുകയും ചെയ്​ത്ത്​ എന്ത്‌ സംവേദനമാണ്‌ ഈ വർഗം സാധ്യമാക്കുന്നതെന്നും കലാലയം ആശങ്ക പ്രകടിപ്പിച്ചു.

ആശയപരമായി വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും എതിർശബ്​ദങ്ങൾക്ക്‌ ഇടം നൽകാനുള്ള വിശാല മനസ്​ ആർജിക്കാത്തിടത്തോളം അവർ ആരായാലും സാമൂഹ്യവിരുദ്ധരാണ്‌. ചെറുതും വലുതും ഒറ്റപ്പെട്ടതും ആസൂത്രിതമായും നടക്കുന്ന ഇത്തരം ആക്രമണങ്ങളെയും ഭീഷണികളെയും ഉണർന്നിരിക്കുന്ന സമൂഹത്തിന്‌ അവഗണിക്കാൻ കഴിയില്ല. ഒറ്റക്കെട്ടായ പ്രതിരോധങ്ങളും ഉയർന്ന മൂല്യ സംരക്ഷങ്ങളക്കായുള്ള പൊതുബോധവും താഴേ തട്ടിൽ നിന്ന് സൃഷ്ടിക്കപ്പെടണം. സാധരണക്കാരെ ബാധിച്ച നിസ്സംഗത അകറ്റി സാംസ്കാരിക പ്രബുദ്ധത വീണ്ടെടുക്കുകയാണ്‌ പരിഹാരമെന്നും കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.