ബഹ്റൈന്-ഈജിപ്ത് സംയുക്ത സമിതി യോഗം ചേര്‍ന്നു

തീവ്രവാദം ചെറുക്കുന്നതിനും ഭീകരവാദം അവസാനിപ്പിക്കുന്നതിനും ബഹ്റൈനും ഈജിപ്തും ഒന്നിച്ച് നില്‍ക്കേണ്ടതുണ് ട്
മനാമ: ബഹ്റൈന്‍-ഈജിപ്ത് സംയുക്ത സമിതി കഴിഞ്ഞ ദിവസം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയിൽ ചേര്‍ന്ന 10 ാമത് യോഗത്തില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്​രിയും സംബന്ധിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് പോകുന്നതായി ശൈഖ് ഖാലിദ് തന്‍െറ അധ്യക്ഷ ഭാഷണത്തില്‍ വ്യക്തമാക്കി.

കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കേണ്ടതി​​​െൻറ ആവശ്യകതയിലേക്കും അദ്ദേഹം വിരല്‍ചൂണ്ടി. ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയും ഈജിപ്ത് പ്രസിഡൻറ്​ അബ്​ദുല്‍ ഫത്താഹ് അസ്സീസിയും തമ്മിലുള്ള കൂടിക്കാഴ്​ചകളും പരസ്പര സന്ദര്‍ശനവും ബന്ധത്തിന് ആക്കം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. അറബ് പ്രശ്നങ്ങളില്‍ വ്യക്തമായ നിലപാടുകളുമായി മുന്നോട്ട് പോവുകയും അറബ് മേഖലക്ക് ഗുണകരമായ രൂപത്തില്‍ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുന്നതില്‍ ഈജിപ്ത് ഏറെ മുന്നിലാണ്. തീവ്രവാദം ചെറുക്കുന്നതിനും ഭീകരവാദം അവസാനിപ്പിക്കുന്നതിനും ബഹ്റൈനും ഈജിപ്തും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിന്‍െറ ഭാഗമായി ഫണ്ടിങ് മരവിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ശരിയായ ദിശയിലാണെന്ന് വിലയിരുത്തി. ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിലും ഈജിപ്തിന് ഏറെ താല്‍പര്യമാണുള്ളത്.

ജി.സി.സി രാജ്യങ്ങളുടെ അറബ് സ്വത്വം നിലനിര്‍ത്തുന്നതിനും മേഖലക്ക് നേരെയുള്ള വിദേശ ഇടപെടലുകളെ ചെറുക്കുന്നതിനും വിവിധ അറബ് രാജ്യങ്ങളുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ സഹകരണക്കരാറുകളില്‍ ഒപ്പുവെച്ചു. കസ്​റ്റംസ്, ഡി​േപ്ലാമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്‍ ഇളവ്, കോണ്‍സല്‍ മേഖലയില്‍ സഹകരണത്തിന് സംയുക്ത സമിതി രൂപവത്കരിക്കല്‍, വൈദ്യുതി^ജലം^പുനരുപയോഗ ഊര്‍ജ്ജ മേഖല, പാര്‍ലമ​​െൻറുകള്‍ക്കിടയിലെ പരസ്പര സഹായം, സാംസ്കാരിക മേഖല തുടങ്ങിയ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലാണ് ഒപ്പുവെച്ചത്. സന്തുലിതമായ മത കാഴ്​ചപ്പാട് സാധ്യമാക്കുന്നതിന് സംവാദങ്ങള്‍ സംഘടിപ്പിക്കേണ്ടതി​​​െൻറ ആവശ്യകതയിലേക്കും യോഗം വിരല്‍ ചൂണ്ടി. വിവിധ മത-, സംസ്കാരങ്ങള്‍ക്കിടയില്‍ സംവാദം ശക്തിപ്പെടുത്താനും സഹവര്‍ത്തിത്വത്തി​​​െൻറ മൂല്യം പ്രചരിപ്പിക്കാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.