ദീപാവലി ആഘോഷിക്കുന്ന കുടുംബങ്ങളെ സന്ദർശിച്ചു

മനാമ: ശൈഖ്​ ഇൗസ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ദീപാവലി ആഘോഷിക്കുന്ന കുടുംബങ്ങളെ സന്ദർശിച്ചു.
വൈവിദ്ധ്യവും പരസ്​പര ബഹുമാനവും പ്രോത്​സാഹിപ്പിക്കാൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ നടത്തുന്ന പരിശ്രമങ്ങളെ ശൈഖ്​ ഇൗസ ബിൻ സൽമാൻ സന്ദർശന വേളയിൽ എടുത്തുപറഞ്ഞു. വിവിധ സംസ്കാരങ്ങളെ സമാധാനവും സഹിഷ്​ണുണതയും കലർന്ന പ്രവൃത്തിയിലൂടെ മുന്നോട്ട്​ കൊണ്ടുപോകാനാണ്​ ബഹ്​റൈൻ ശ്രമിക്കുന്നത്​.

റോം സാപിൻസ യൂനിവേഴ്​സിറ്റിയിലെ സമാധാന^സഹവർത്തിത്വത്തി​​​െൻറയും മതസംവാദത്തിനും വേണ്ടിയുള്ള കിങ്​ ഹമദ്​ ചെയറി​​​െൻറ ഉദ്​ഘാടനവും ബഹ്​റൈ​​​െൻറ സമാധാനത്തിനും വിത്യസ്​ത സംസ്​ക്കാര സമന്വയത്തി​​​െൻറയും തിളങ്ങുന്ന ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ ദീപാവലി ആശംസകളും അദ്ദേഹം കുടുംബാംഗങ്ങൾക്ക്​ കൈമാറി. ദീപാവലി ആഘോഷിക്കുന്ന കുടുംബങ്ങൾ ശൈഖ് ഇൗസയുടെ സന്ദർശനത്തിനു നന്ദി പ്രകടിപ്പിച്ചു. രാജ്യത്തി​​​െൻറ സാംസ്​കാരികതയെയും ദീർഘകാലമായുള്ള മതസ്വാതന്ത്ര്യത്തിനെയും അവർ സ്വാഗതം ചെയ്യുകയും ചെയ്​തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.