‘മുത്ത് നബി ജീവിതം ദർശനം’ ഐ.സി.എഫ് മീലാദ് കാമ്പയിൻ തുടങ്ങി

മനാമ: തിരുനബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റിക്ക് കീഴിൽ 'മുത്ത് നബി ( ജീവിതം ദർശനം' എന്ന ശീർഷകത്തിൽ നവംബർ ഏഴുമുതൽ ഡിസംബർ ഏഴുവരെ നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിനി​​​െൻറ ഉദ്ഘാടനം ഐ .സി .എഫ് ദേശീയ പ്രസിഡൻറ്​ കെ.സി സൈനുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ഹസ്സാൻ മുഹമ്മദ് മദനി നിർവ്വഹിച്ചു. പാലാഴി ഹിദായ സ്ഥാപനങ്ങളുടെ സാരഥി മുഹമ്മദ് അബ്ദുറഹ്മാൻ മദനി വള്ള്യാട് മുഖ്യ പ്രഭാഷണം നടത്തി. യു.കെ.അബ്ദുൽ മജീദ് മുസ്ല്യാർ, അബൂബക്കർ ലത്തീഫി, അഡ്വക്കറ്റ്‌ എം.സി. കരീം ഹാജി പ്രസംഗിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയി​​​െൻറ ഭാഗമായി സെൻട്രൽ വിളംബരം,

റബീഉൽ അവ്വൽ 1 മുതൽ 12 കൂടിയ ദിവസങ്ങളിൽ യൂണിറ്റുകളിൽ സംഗമങ്ങൾ, ഓൺലൈൻ മീലാദ് കാർഡ് പ്രചാരണം, സ്നേഹ കുടുംബം, സ്നേഹ വിരുന്ന്, നബിദിനത്തിൽ സന്ദേശ കാർഡ്, മധുര വിതരണം, കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങൾ, പ്രധാന കേന്ദ്രങ്ങളിൽ പ്രത്യക മദ്ഹുറസൂൽ സമ്മേളങ്ങൾ, സ്ത്രീകൾക്കായി ടെലി ക്വിസ്, പ്രവാസി വായന അടിസ്ഥാനമാക്കി വിജ്ഞാന മത്സരം തുടങ്ങിയ പരിപാടികൾ നടക്കും. കാമ്പയി​​​െൻറ നടത്തിപ്പിനായി ഐ.സി.എഫ് സെൻട്രൽ തലങ്ങളിൽ വിപുലമായ സ്വാഗത സംഘം ഇതിനകം രൂപവത്​കരിച്ചിട്ടുണ്ട്. അശ്റഫ് ഇഞ്ചിക്കൽ സ്വാഗതവും അബ്​ദുറഹീം പേരാമ്പ്ര നന്ദിയും പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.