രാജാവിനെ അൽ-ബോറ സുൽത്താൻ സന്ദർശിച്ചു

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ സുൽത്താൻ അൽ^ബോറ മുഫദ്ദാൽ സൈഫുദ്ദീൻ സന്ദർശിച്ചു. സുൽത്താൻ അൽ^ബോഹ്​റയെയും പ്രതിനിധികളെയും സ്വാഗതം ചെയ്​ത രാജാവ്​, സഹവർത്തിത്വം, മത സഹിഷ്​ണുത, സാമൂഹ്യ ദൃഢത എന്നിവ ശക്തിപ്പെടുത്തുന്നതിനും അസഹിഷ്​ണുതയെയും തീവ്രവാദത്തെയും ചെറുക്കുന്നതിലും സുൽത്താൻ അൽ^ബോഹ്​റ വഹിച്ച പങ്കിനെ എടുത്തുപറഞ്ഞു.

അൽ^ബോഹ്​റ സമൂഹം ബഹ്​റൈന്​ വേണ്ടി ചെയ്​ത വികസന സംഭാവനകളെയും രാജാവ്​ പ്രത്യേകം പരാമർശിച്ചു. എല്ലാ മതങ്ങളുമായും സംസ്കാരങ്ങളുമായും ആഗോള തലത്തിൽ സൗഹൃദവും സഹവർത്തിത്വവും സഹിഷ്ണുതയും പുലർത്തുന്നതിൽ ബഹ്​റൈൻ അഭിമാനിക്കുന്നു. എല്ലാ സാംസ്​ക്കാരിക വൈവിദ്ധ്യങ്ങളുമായും ആശയവിനിമയ ബന്​ധം കാത്തുസൂക്ഷിക്കുന്നത്​ ബഹ്​റൈ​​​െൻറ ഏറ്റവും പ്രധാന സവിശേഷതയാണെന്നും ഹമദ്​ രാജാവ്​ ചൂണ്ടിക്കാട്ടി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.