ഇന്ത്യൻ പ്രവാസികൾ ദീപാവലി ആഘോഷിച്ചു

മനാമ: ബഹ്​റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹം ദീപാവലി ആഘോഷിച്ചു. ഉത്തരേന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി പ്രമാണിച്ച്​ ബഹ്​റൈനിലെ ഹൈപ്പർമാർക്കറ്റുകളിൽ ഉൾപ്പെടെ മധുരപലഹാരങ്ങളുടെ പ്രത്യേക ശേഖരം എത്തിയിരുന്നു. ഇന്നലെ വിവിധ ക്ഷേത്രങ്ങളിലും തിരക്ക്​ അനുഭവപ്പെട്ടിരുന്നു. ക്ഷേത്രദർശനം നടത്തിയും മധ​ുരപലഹാര വിതരണം നടത്തിയും ദീപാവലി ആഘോഷത്തിൽ പ്രവാസികൾ മുഴുകി.

ദീപാവലി പ്രമാണിച്ച്​ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ആനുകൂല്ല്യങ്ങളും വിലക്കിഴിവും പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യക്കാർ ദീപാവലി കാലത്ത്​ സ്വർണ്ണം വാങ്ങുന്ന പതിവുള്ളതിനാൽ സ്വർണ്ണക്കടകളിൽ മികച്ച കച്ചവടം നടന്നു.
ആകർഷണീയമായ ആനുകൂല്ല്യങ്ങളും വിലക്കിഴിവുകളും സ്വർണ്ണക്കടകൾ പ്രഖ്യാപിച്ചിരുന്നു. ദീപാവലി പ്രമാണിച്ച്​ ഇന്നലെ അറാദ്​ അയ്യപ്പ ക്ഷേത്രത്തിൽ വൈകിട്ട്​ വിശേഷാൽ പൂജ നടന്നു​. ഭജന, പൂജ, മഹാപ്രസാദം എന്നിവയും നടന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.