എസ്.കെ.എസ്.എസ് എഫ് -വിഖായ കാമ്പയിന് ഉജ്ജ്വല സമാപനം

മനാമ: പ്രവാസ ലോകത്തും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വ്വും ആവേശവും പ്രവര്‍ത്തകര്‍ക്ക് ദിശാബോധവും പകര്‍ന്ന് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഒരു മാസത്തെ വിഖായ എൻഗ്രെയ് വ് കാമ്പയിന് ഉജ്ജ്വല സമാപനം. ‘സന്നദ്ധസേവനത്തിന് യുവ ജാഗ്രത’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ ആദ്യ വാരം മുതല്‍ ആരംഭിച്ച എൻഗ്രെയ് വ് കാമ്പയിനാണ് ഏക ദിന ക്യാ​േമ്പാടെ സമാപിച്ചത്.

ഒരു മാസം നീണ്ടു നിന്ന കാമ്പയിന്‍റെ ഭാഗമായി സാമൂഹ്യ സേവന മേഖലയിലും ജീവകാരുണ്യ രംഗത്തുമായി വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും ആസൂത്രണം ചെയ്​താണ്​ കാമ്പയിൻ സമാപിച്ചതെന്ന്​ ഭാരവാഹകള്‍ അറിയിച്ചു. കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ച് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്​ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഏക ദിന ക്യാമ്പില്‍ സമസ്​ത ബഹ്റൈന്‍ പ്രസിഡൻറ്​ ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, ഡോ. ജോൺ പനക്കൽ എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.

സമസ്​ത വൈസ്​ പ്രസിഡൻറ്​ യാസർ ജിഫ് രി തങ്ങള്‍ ക്യാമ്പ്​ ഉദ്ഘാടനം ചെയ്​തു. എസ്.കെ.എസ്.എസ് എഫ് ബഹ്റൈന്‍ പ്രസിഡൻറ്​ അശ്റഫ് അൻവരി അധ്യക്ഷത വഹിച്ചു. സാഹിത്യ സമാജം സെഷനിൽ റബീഅ് ഫൈസി, ഹാഫിള് ശുഐബ് എന്നിവര്‍ നേതൃത്വം നല്‍കി. സമസ്​ത ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ് ആശംസകളര്‍പ്പിച്ചു. ജസീർ കണ്ണൂര്‍ ഖിറാഅത്ത് നടത്തി. നവാസ് കുണ്ടറ
സ്വാഗതമാശംസിച്ചു. ബഹ്റൈ​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിഖായ പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്. സമാപന സെഷനില്‍ നടന്ന മജ് ലിസുന്നൂര്‍ ആത്മീയ സദസ്സില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സമാപന സമൂഹ പ്രാർഥനക്ക് ഒ.എം സൈനുൽ ആബിദ് തങ്ങൾ മേലാറ്റൂർ നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ കേന്ദ്ര നേതാക്കളും ഏരിയാ പ്രതിനിധികളും പങ്കെടുത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.