സമാധാന-സഹവര്‍ത്തിത്വ സന്ദേശം വ്യാപിപ്പിക്കാന്‍ ബഹ്റൈന്‍ എന്നും മുന്നില്‍ -ഹമദ് രാജാവ്

മനാമ: സമാധാനത്തി​​​െൻറയും സഹവര്‍ത്തിത്വത്തി​​​െൻറയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബഹ്റൈന്‍ മുന്നിലാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം റോമിലെ സാപിന്‍സ യൂണിവേഴ്സിറ്റിയില്‍ നടന്ന കിങ് ഹമദ് ചെയര്‍ ഫോര്‍ ഇന്‍റര്‍ റിലീജിയസ് ഡയലോഗ് ആന്‍റ് പീസ്ഫുള്‍ കോഎക്സ ിസ്റ്റന്‍സ് ഉദ്ഘാടനച്ചടങ്ങി​െൻ പശ്ചാത്തലത്തിലാണ് ഹമദ് രാജാവി​​​െൻറ പ്രസ്താവന. ആഗോള തലത്തില്‍ തീവ്രവാദവും ഭീകരവാദവും ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ സഹിഷ്​ണ​ുതയുടെ സന്ദേശം വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്.

വിവിധ മതസമൂഹങ്ങള്‍ ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കുകയെന്നത് ബഹ്റൈ​​​െൻറ അടിസ്ഥാന മൂല്യങ്ങളിലൊന്നാണ്. വിശ്വാസ പ്രമാണങ്ങളില്‍ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, വിവിധ വിഭാഗങ്ങളിലെ പണ്ഡിതരെ ആദരിക്കുക തുടങ്ങിയവ രാജ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവയാണ്. യു.എന്‍ വിവിധ സംസ്കാരങ്ങള്‍ തമ്മില്‍ സംവാദം അംഗീകരിച്ച 2001 മുതല്‍ ബഹ്റൈന്‍ ഈ മേഖലയില്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയിട്ടുണ്ട്. വിവിധ മത ദര്‍ശനങ്ങള്‍ തമ്മിലുള്ള സൗഹൃദ സംവാദങ്ങള്‍ക്ക് രാജ്യം വേദിയായിട്ടുണ്ട്.

ഇതി​​​െൻറ തുടര്‍ച്ചയെന്ന നിലക്കാണ് സഹവര്‍ത്തിത്വവും സംവാദാത്മക സംസ്കാരവും വളര്‍ത്താനുദ്ദേശിച്ച് ചെയര്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് കിങ് ഹമദ് സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ റിലീജിയസ് ഡയലോഗ് ആന്‍റ് പീസ്ഫുള്‍ കോഎക്സിസ്റ്റന്‍സ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ ഖലീഫ വ്യക്തമാക്കി. വിജ്ഞാനത്തിന്‍െറയും ആശയങ്ങളുടെയും ആദാനപ്രദാനങ്ങളിലൂടെ സമാധാനവും ശാന്തിയും കൈവരിക്കാന്‍ സാധിക്കുമെന്നുറപ്പുണ്ട്. 300 വര്‍ഷം മുമ്പ് സുബാറ പട്ടണം ആല്‍ ഖലീഫ കുടുംബം സ്ഥാപിച്ചത് മുതല്‍ പരസ്പര ധാരണയുടെയും സഹവര്‍ത്തിത്വത്തിന്‍െറയും സന്ദേശമാണ് വിളംബരം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം റോമയിലെ സാപിന്‍സ യൂണിവേഴ്സിറ്റിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി സന്നിഹിതനായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.