വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങൾ വാങ്ങാൻ പരിസ്ഥിതി സുപ്രീം കൗൺസിൽ ഒ​രുങ്ങുന്നു

മനാമ: വായുനിലവാര നിരീക്ഷണ കേന്ദ്രത്തി​​​െൻറ പ്രത്യേകതകളെ കുറിച്ചുള്ള പഠനം പൂർത്തിയായതായി പരിസ്ഥിതി സുപ്രീം കൗൺസിൽ അറിയിച്ചു. രണ്ട്‌ വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങൾ ഇക്കൊല്ലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെന്നും വരുന്ന രണ്ടു കൊല്ലങ്ങളിലായി മൂന്ന് കേന്ദ്രങ്ങൾ കൂടി വാങ്ങുമെന്നും എസ്‌.സി.ഇ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഡോ. മുഹമ്മദ്‌ ബിൻ ദൈന അറിയിച്ചു.

നിർമ്മാണ, മുൻസിപ്പാലിറ്റി, നഗരാസൂത്രണ മന്ത്രാലയത്തി​​​െൻറ കീഴിൽ വിവിധ സർക്കാർ കേന്ദ്രങ്ങളെ ഏകോപിപ്പിച്ച്‌ സമഗ്ര മാലിന്യ നിർമ്മാർജ്ജനവും എസ്‌.സി.ഇ ലക്ഷ്യമിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൗ വർഷം പകുതിവരെ പരിസ്ഥിതി സുപ്രീം കൗൺസിൽ 1372 ഇടപാടുകൾ കൈകാര്യം ചെയ്​തിട്ടുണ്ട്​. 1372 പരിസ്ഥിതി ലൈസൻസുകൾ വിതരണം ചെയ്തു. പാരിസ്ഥിതകമായ നിബന്​ധനകൾ പാലിക്കാത്ത 31 പദ്ധതികൾക്ക്​ അനുമതി നിഷേധിക്കുകയും ചെയ്​തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.