തെരഞ്ഞെടുപ്പ് 2018: 94 തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങള്‍ക്ക് അനുമതി

മനാമ: രാജ്യത്ത് വിവിധ ഗവര്‍ണറേറ്റുകളിലായി 94 തെരഞ്ഞെടുപ്പ് പ്രചരണ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയതായി ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു. സ്ഥാനാര്‍ഥികളില്‍ നിന്ന് ഇതേവരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രചാരണ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. വിവിധയിടങ്ങളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ നിയമം ലംഘിച്ചവക്ക് നോട്ടീസ് നല്‍കുകയും അതുപ്രകാരം 198 ബോര്‍ഡുകള്‍ നിയമാനുസൃതമാക്കുകയും ചെയ്തു.

റോഡി​​​െൻറ കാഴ്ച്ച തടസ്സപ്പെടുത്തിയ നിലയില്‍ സ്ഥാപിച്ച 36 ബോര്‍ഡുകള്‍ മുനിസിപ്പാലിറ്റി ആക്​ഷന്‍ ടീം നീക്കം ചെയ്തു. 10 ബോര്‍ഡുകള്‍ ഇന്‍ഷുറന്‍സ് അടക്കാതെ സ്ഥാപിച്ചവയാണെന്ന് കണ്ടത്തെുകയും ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റില്‍ 109 ബോര്‍ഡുകള്‍ നിലത്തു വീഴുകയും പിന്നീട് സ്ഥാനാര്‍ഥികള്‍ അവ പുന:സ്ഥാപിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ആകെ സ്ഥാനാർഥികൾ 430
മനാമ: ബഹ്​റൈനിലെ തദ്ദേശ സ്വയം ഭരണ, പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ ആകെ സ്ഥാനാർഥികളുടെ എണ്ണം 430. സ്ഥാനാർഥികളുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ്​ പുറത്തിറക്കിയത്​. പാർലമ​​െൻറിലേക്ക്​ 293, തദ്ദേശ സ്വയം ഭരണ സ്ഥാനാർഥികൾ 137 എന്നിങ്ങനെയാണ്​ നില. നാല്​ ഗവർണറേറ്റുകളിലെ തെരഞ്ഞെടുപ്പ്​ കേന്ദ്രങ്ങളിൽ പട്ടിക പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. നവംബർ 24 നാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.