വിനോദ സഞ്ചാരക്കപ്പലുകളുടെ വരവ് തുടങ്ങി

മനാമ: രാജ്യത്ത് വിനോദ സഞ്ചാരക്കപ്പലുകളുടെ വരവറിയിച്ച് കഴിഞ്ഞ ദിവസം അസമാറ വിനോദ സഞ്ചാരക്കപ്പല്‍ നങ്കൂരമിട്ടു. അസമാറ ക്വിസ്​റ്റ്​ കമ്പനിയാണ് യാത്ര ഒരുക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 600 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബഹ്റൈനിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി. ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട്, ട്രീ ഓഫ് ലൈഫ്, അല്‍ജസ്റ കരകൗശല കേന്ദ്രം, മ്യൂസിയം, അല്‍ഫാതിഹ് ഗ്രാൻറ്​ മോസ്ക്, മനാമ സൂഖ് എന്നിവിടങ്ങളിലാണ് യാത്രക്കാര്‍ക്ക് സന്ദര്‍ശനം ഒരുക്കിയത്.

ഇപ്രാവശ്യം കൂടുതല്‍ വിനോദ സഞ്ചാരക്കപ്പലുകളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ബഹ്റൈന്‍ ടൂറിസം ആൻറ്​ എക്​സിബിഷന്‍ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ വ്യക്തമാക്കി. രാജ്യത്തെ പുഷ്​കലമായ പാരമ്പര്യവും സംസ്കാരവും നേരിട്ടറിയാനും സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കൈവരിക്കാനും ഇത് വഴിയൊരുക്കുമെന്ന് കരുതുന്നു. രാജ്യത്തെ ടൂറിസ്​റ്റ്​ ഓഫീസുകള്‍ വിനോദ സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ഉണര്‍ത്തി.


Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.