കെ. എം.സി.സി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ

മനാമ: കെ. എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. കൺവൻഷനിൽ നവംബർ 16 ന്‌ ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചന്ദ്രികോൽസവം വിജയിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക്‌ രംഗത്തിറങ്ങാൻ കൺവൻഷൻ ആഹ്വാനം ചെയ്​തു. പ്രവാസി വോട്ട്‌ ചേർക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക്‌ കൺവൻഷൻ രൂപം നൽകി. മനാമ കെ.എം.സി.സി ഓഫീസിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡൻറ്​ എസ്‌.വി ജലീൽ ഉദ്ഘാടനം ചെയ്​തു.

സംസ്ഥാന വൈസ്‌ പ്രസിഡൻറ്​ ടിപി മുഹമ്മദ്‌ അലി, കോഴിക്കോട്‌ ജില്ലാ പ്രസിഡൻറ്​ ഏപി ഫൈസൽ, ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ്‌ കൊയിലാണ്ടി റിപ്പോർട്ട്‌ അവതരിപ്പിച്ചു. കൺവൻഷനിൽ മുഹമ്മദ്‌ സൈഫുള്ള ഖാസിം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽറഷീദ്‌ മൊയ്‌ദു ഖിറാഅത്ത്‌ നിർവഹിച്ചു. പ്രസിഡൻറ്​ ടി പി നൗഷാദ്‌ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ്‌ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും സഹീർ മൂരാട്‌ നന്ദിയും പറഞ്ഞു.പരിപാടിക്ക്‌ ജെ പി കെ തിക്കോടി, ഹമീദ്‌ അയനിക്കാട്‌, ഫൈസൽ കൊയിലാണ്ടി, ഫസലു ഓ കെ, ഹംസ കെ ഹമദ്‌ എന്നിവർ നേതൃത്വൻ നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.