മനാമ: സമൂഹത്തിൽ ദേശീയ, പൊതു പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിലും പുരോഗതി, വികസനം എന്നിവയിൽ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക് പ്രസക്തമാെണന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തിൽ തന്നെ സന്ദർശിച്ച മുതിർന്ന ഉദ്യോഗസ്ഥർ, ബുദ്ധിജീവികൾ,മാധ്യമ പ്രതിനിധികൾ എന്നിവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിവിധ മേഖലകളിൽ മാധ്യമങ്ങൾ നൽകുന്ന സംഭാവനകൾ ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.