പിരിച്ചുവിട്ട ബഹ്റൈന്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ നിര്‍ദേശം

മനാമ: ഗള്‍ഫ് എയറില്‍ നിന്ന് പിരിച്ചു വിട്ട ബഹ്റൈന്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ എക്സിക്യൂട്ടീവ് മാനേജ്മെന്‍റിന് കമ്പനി എക്സിക്യൂട്ടീവ് കമ്മിറ്റി നിര്‍ദേശം നല്‍കി. ബഹ്റൈനികളായ ജീവനക്കാരുടെ അവകാശങ്ങള്‍ സ്വദേശി തൊഴില്‍ ശക്തി ഉപയോഗപ്പെടുത്താനും സാധിക്കണമെന്നാണ് കമ്പനിയുടെ നിലപാട്. എക്സിക്യൂട്ടീവ് മാനേജ്മ​െൻറി​​െൻറ നടപടി പുന:പ്പരിശോധിക്കാനും പിരിച്ചു വിട്ട മുഴുവന്‍ ബഹ്റൈനി ജീവനക്കാരേയും ജോലിയില്‍ തിരിച്ചെടുക്കാനുമാണ് കമ്പനി അംഗീകരിച്ചിട്ടുള്ളത്. കമ്പനി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുന:സംഘടന അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പഠനം നടത്താനും തീരുമാനിച്ചു. കമ്പനി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള സ്ട്രാറ്റജികള്‍ ഫലം കണ്ടതായി യോഗം വിലയിരുത്തി.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.