പുരസ്​കാരത്തിൽ ആഹ്ലാദവുമായി മുകുന്ദ​െൻറ പ്രവാസി ആരാധകർ

മനാമ: എഴുത്ത്​ ജീവിതത്തെ മുൻനിർത്തിയുള്ള കേരള ഗവൺമ​െൻറി​​െൻറ ഏറ്റവും വലിയ പുരസ്​കാരമായ ‘എഴുത്തച്​ഛൻ പുരസ്​കാരം’ മലയാളത്തി​​െൻറ പ്രിയപ്പെട്ട എഴുത്തുകാരൻ എം. മുകുന്ദന്​ ലഭിച്ചതിൽ പ്രവാസി സാഹിത്യാസ്വദകർക്കും ആരാധകർക്കും ഏറെ സന്തോഷം. ബഹ്​റൈനിലെ സാഹിത്യപ്രേമികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ മുകുന്ദന്​ അവാർഡ്​ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന്​ ബഹ്​റൈൻ കേരളീയ സമാജം ലൈബ്രേറിയൻ അനുതോമസ്​ ജോൺ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങൾ മുതൽ കുട നന്നാക്കുന്ന ചോയി വരെയുള്ള അദ്ദേഹത്തി​​െൻറ നോവലുകൾ തേടി പുതുതലമുറയിലെ വായനക്കാർ കൂടുതലായി ലൈബ്രറിയിൽ എത്തുന്നുണ്ട്​. മുൻവർഷം സമാജത്തിൽ അദ്ദേഹം എത്തിയപ്പോഴ​ും സാഹിത്യപ്രേമികൾ വൻവരവേൽപ്പ്​ നൽകിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാളത്തിൽ ആധുനികതയുടെ ഇടിമുഴക്കം എത്തിച്ച എഴുത്തുകാരിൽ പ്രമുഖനായ മുകുന്ദൻ ഭാഷക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ അതുല്ല്യമാണെന്നും അതിനുള്ള ഏറ്റവും നല്ല അംഗീകാരമാണിതെന്നും എഴുത്തുകാരി മായാകിരൺ പറഞ്ഞു. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരം മയ്യഴിപ്പുഴയുടെ കരയിലെത്തുമ്പോൾ സന്തോഷിക്കുന്നത് മലയാളികൾ ഒന്നാകെയാണ്. ദൈവത്തി​​െൻറ വികൃതികളുടെ നോവും, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഇരമ്പുന്ന ജീവിതതീക്ഷ്​ണതകളും വായനാലോകത്തിന്​ മറക്കാൻ കഴിയാത്തതാണ്​. കുട നന്നാക്കുന്ന ചോയിയിലൂടെ നൃത്തം ചെയ്യുന്ന മുകുന്ദ ഭാഷ ഇനിയും മലയാള ഭാഷയിൽ നിറഞ്ഞ് നിൽക്ക​െട്ടയെന്നും മായാകിരൺ ആശംസിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.