മനാമ: സയൻസ് ഇന്ത്യാ ഫോറം നടത്തിയ ശാസ്ത്ര പ്രതിഭ പരീക്ഷയിൽ ശാസ്ത്ര പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാർഥികൾക്ക് ബഹ്റൈൻ ഇന്ത്യൻ എംബസി സ്വീകരണം നൽകി. ഇന്ത്യൻ എംബസി ഹാളിൽ ചേർന്ന ചടങ്ങ് ഇന്ത്യൻ അംബാസിഡർ അലോക്കുമാർ സിൻഹ ഉദ്ഘാടനം ചെയ്തു. രാജ്യപുരോഗതിക്ക് യുവ ശാസ്ത്രജ്ഞൻമാർ വളർന്നുവരേണ്ടത് അനിവാര്യമാണെന്ന് അംബാസിഡർ പറഞ്ഞു. ശാസ്ത്രത്തിെൻറ വളർച്ചക്കും വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും സയൻസ് ഇന്ത്യാ ഫോറം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് അംബാസിഡർ അലോക്കുമാർ സിൻഹ പറഞ്ഞു.
ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി രേണു യാദവ്, എംബസി കൾച്ചറൽ വിങ് പ്രതിനിധി രുദ്രേഷ്കുമാർ സിംഗ് എന്നിവരെ കൂടാതെ സയൻസ് ഇന്ത്യ ഫോറം അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. രവി വാര്യർ, എസ്.െഎ.എഫ് പ്രസിഡൻറ് ഡോ. വിനോദ് മണിക്കര, ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ്, വൈസ് പ്രസിഡൻറ് രജീഷ്കുമാർ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.