ഇന്ത്യൻ ടൂറിസത്തിന്​ ഒരു വർഷംകൊണ്ട്​ വിപ്ലവകരമായ മാറ്റമുണ്ടായി -കണ്ണന്താനം

മനാമ: ഇന്ത്യൻ ടൂറിസത്തിന്​ ഒരു വർഷംകൊണ്ട്​ വിപ്ലവകരമായ മാറ്റമുണ്ടായതായി ഇന്ത്യൻ ടൂറിസം മന്ത്രി അൽഫോൺസ്​ കണ്ണന്താനം പറഞ്ഞു. ഒൗദ്യോഗിക ആവശ്യത്തിനായി ബഹ്​റൈനിൽ എത്തിയ അ​േദ്ദഹം ബഹ്​റൈൻ കേരളീയ സമാജത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗോള ടൂറിസം വളർന്നത്​ കേവലം ഏഴ്​ ശതമാനം മാത്രമാണ്​. എന്നാൽ ഇന്ത്യയുടെ വളർച്ച 14 ശതമാനമാണ്​. ആഗോള ടൂറിസത്തിൽ നിന്നുള്ള വരുമാനത്തെക്കാൾ ഇന്ത്യക്ക്​ അഞ്ചിരട്ടി വരുമാനം ഉണ്ടായി. ഇന്ത്യയുടെ വരുമാനത്തിൽ 19.2 ശതമാനം വരുമാനമുണ്ടായി. എന്നാൽ ഇതിൽ താൻ സന്തുഷ്​ടനാ
ണോ എന്ന്​ ചോദിച്ചാൽ അല്ല എന്നാണ്​ ഉത്തരം. ഇനിയും നേട്ടമുണ്ടാകണം.

കാരണം നി നിരവധി ടൂറിസ്​റ്റ്​ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്​. ​െഎ.എ.എസ്​ ഉദ്യോഗസ്ഥൻ, എം.എൽ.എ എന്നീ നിലകളിൽ പ്രവർത്തിച്ച താൻപോലും ഇന്ത്യയുടെ ഒരു ശതമാനം സ്ഥലങ്ങൾ മാത്രമാണ്​ കണ്ടിട്ടുള്ളത്​. ഒരു വർഷത്തിനുള്ളിൽ ഇന്ത്യയുടെ ടൂറിസത്തിൽ നിന്നുള്ള വരുമാനം 234 ബില്ല്യൻ കോടിയാണ്​. ഇതിൽ വിദേശികളിൽ നിന്നുള്ള വരുമാനം 27 ബില്ല്യൻ ഡോളറാണ്​. ഇൗ വരുമാനം നമ്മുടെ ജി.ഡി.പിയുടെ ഒമ്പതുശതമാനം വരും. രാജ്യത്തെ 13 ശതമാനം ആളുകൾ ടൂറിസം മേഖലയെ ആശ്രയിച്ച്​ ജീവിക്കുന്നവരാണ്​. വേൾഡ്​ ടൂറിസം ട്രാവത്​സ്​ ആൻറ്​ കൗൺസിലി​​​െൻറ പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്നും മന്ത്രി കണ്ണന്താനം വെളിപ്പെടുത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.