മനാമ: ഭരണ നിര്‍വഹണ വിഭാഗം നവീകരിക്കുന്നതിന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയെ ചുമതലപ്പെടുത്തി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാനും ഡയറക്ടര്‍മാരെ നിശ്ചയിക്കാനും അവരെ മന്ത്രാലയങ്ങളിലേക്കും സര്‍ക്കാര്‍ അതോറിറ്റികളിലേക്കും നീക്കാനുമുള്ള അധികാരം നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിെൻറ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് സമിതി രൂപവത്കരിക്കാനും അനുവാദം നല്‍കി. സിവില്‍ സര്‍വീസ് ബ്യൂറോ ഇതിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ മന്ത്രിസഭയുടെ കീഴിലാണ് സിവില്‍ സര്‍വീസ് ബ്യൂറോയുടെ പ്രവര്‍ത്തനം. ഇത് ഒഴിവാക്കാനും ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയും കൂടി ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പാക്കണമെന്നും ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഹമദ് രാജാവ് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.