താലിബാൻ ബന്​ധമുള്ളവർ ഉൾപ്പെടെ 13 പേർ തീവ്രവാദ പട്ടികയിൽ

മനാമ: താലിബാനുമായി ബന്ധമുള്ള ഒമ്പത് പേരടക്കം തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 13 പേരെ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബഹ്റൈന്‍ തീരുമാനിച്ചു. മുഹമ്മദ് ഇബ്രാഹിം ഒൗഹദി, ഇസ്മാഈല്‍ രിദവി, അബ്​ദുല്ല സമദ് ഫാറൂഖി, മുഹമ്മദ് ദാവൂദ് മുസമ്മില്‍, അബ്​ദുഹീം മന്നാന്‍, മുഹമ്മദ് നഈം ബാരിഷ്, അബ്​ദുൽ അസീസ് ഷാഹ് സമാനി, സദര്‍ ഇബ്രാഹിം, ഹാഫിദ് അബ്​ദുല്‍ മജീദ്, ഖാസിം സുലൈമാനി, ഹാമിദ് അബ്​ദുല്‍ ഇലാഹി, അബ്​ദുരിദ ഷഹ്​ലായ് എന്നീ വ്യക്തികളെയും ഇറാന്‍ വിപ്ലവ ഗാര്‍ഡിനെയുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കലും തീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കലുമാണ് ഇവരുടെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇൗ വിഷയം കഴിഞ്ഞ ദിവസം മന്ത്രിസഭയിലും ചർച്ചയായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.