മനാമ : കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ദപ്പെട്ട് ഉണ്ടായ സുപ്രീംകോടതി വിധിയുടെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ഐ.എം.സി.സി പറഞ്ഞു. ഇതിനെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നേരിടണമെന്നും വിശ്വാസത്തിെൻറയും ആചാരങ്ങളുടെയും മറവില്‍ അക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനനങ്ങളും അനുവദിച്ചു കൊടുക്കരുതെന്നും സെന്‍ട്രല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേരളത്തെ സാമൂഹ്യമായും സാംസ്കാരികമായും പിന്നോട്ടടിപ്പിക്കുന്ന ഇത്തരം സമര കോലാഹലങ്ങള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ ഉപയോഗിച്ചത് പോലുള്ള വര്‍ഗീയ ലഹളകളാന്ന് സംഘപരിവാര്‍ ലക്‌ഷ്യം വെക്കുന്നതെന്നത് കേരളീയ സമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജലീല്‍ ഹാജി വെളിയംകോട് അധ്യക്ഷത വഹിച്ചു. പി.വി. സിറാജ് , ഖാസിം മലമ്മല്‍, ശുകൂര്‍ പാലൊളി ,നൗഫല്‍ അത്തോളി ,പി.വി. ഇസുദ്ദീന്‍ ,അബ്ദുല്‍ഖാദര്‍ ആലംപാടി, റിഷാദ് സന്തോഷ് നഗര്‍ , അഷ്‌റഫ് പൊന്നാനി സുബൈര്‍ വടകര എന്നിവര്‍ പ്രസംഗിച്ചു മൊയ്തീന് കുട്ടി പുളിക്കല്‍ സ്വാഗതവും റഹീം എരിയാല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.