മനാമ: പവിഴദ്വീപിലേക്ക് ദേശാടന പക്ഷികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. ഒക്ടോബർ മുതലാണ് ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കാതങ്ങൾക്ക് അകലെനിന്നാണ് പക്ഷികൾ എത്തിത്തുടങ്ങിയത്. ശൈത്യകാലം ചെലവഴിച്ചശേഷം കൂട്ടത്തോടെ ഇവ മടങ്ങുകയും ചെയ്യും. ഗ്രേറ്റർ െഫ്ലമിേങ്കാ (രാജഹംസം) ഉൾപ്പെടെയുള്ളവയാണ് ബഹ്റൈനിൽ എത്തിയത്. െഫ്ലമിേങ്കാ വർഗം ആഫ്രിക്ക, ഇന്ത്യ, പശ്ചിമേഷ്യ, ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഇവർ അതിവേഗതയിൽ പറക്കുന്നവയാണ്. 110-150 സെൻറിമീറ്റർ (43-59 ഇഞ്ച്) ഉയരവും നാല് കിലോഗ്രാംവരെ ഭാരവുമുള്ള ഇവ ഏറെ മ
നോഹരമാണ്.
കൂട്ടേത്താടെ പറന്നെത്തി കടലിലും വെള്ളക്കെട്ടിലും ചെളിയിലുള്ള പ്രാണികളെ ഭക്ഷിക്കും. ലോകത്ത് വംശനാശം നേരിടുന്നവയാണ് ഇൗ പക്ഷിവർഗം. ചില ബാക്ടീരിയകളുടെ ബാധ, വിഷവസ്തുക്കൾ ഭക്ഷണമാക്കുന്നത്, ജലമലിനീകരണം, ആവാസ വ്യവസ്ഥക്ക് നേരെയുള്ള കടന്നുകയറ്റം എന്നിവയാണ് െഫ്ലമിേങ്കായുടെ നാശത്തിന് കാരണമായി പക്ഷിനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ബഹ്റൈനിൽ എത്തിയ ദേശാടന പക്ഷികളിൽ ഗ്രേ വാഗ്റ്റൈയിൽ (വഴികുലുക്കി), ബ്ലൂത്രോട്ട് (നീലകണ്ഠൻ), യൂറോപ്പ്യൻ ബീ ഇൗറ്റർ, സ്റ്റോൺചാറ്റ്, വിവിധ കടൽപ്പക്ഷികൾ എന്നിവയുമുണ്ട്.
ഇതിനുപുറമെ നിരവധി കൊറ്റികളും സൈബീരിയൻ വർഗത്തിലുള്ള ചെറുപക്ഷികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ബഹ്റൈനിൽ ജിദാലി, സിദ്റ, എക്കർ, നബിസാലഹ് എന്നീ മേഖലകളിലാണ് െഫ്ലമിേങ്കാ എത്തിയിട്ടുള്ളതെന്ന് പക്ഷിനിരീക്ഷകനും ഫോേട്ടാഗ്രാഫറുമായ സുനിൽ ഒാണംകുളം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വേനൽക്കാലം എത്തുന്നതോടെ സ്വന്തം നാടുകളിലേക്ക് പക്ഷികൾ മടങ്ങും. സമുദ്ര തീരങ്ങളെ സംരക്ഷിക്കാനും ദേശാടന പക്ഷികൾ ഉൾപ്പെടെയുള്ളവയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനും ബഹ്റൈൻ ഗവൺമെൻറിെൻറ പരിസ്ഥിതി വിഭാഗം കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.