മനാമ: മണിക്കൂറുകളോളം മൊബൈൽ ഫോണിലും കംപ്യൂട്ടറിലും നോക്കിയിരിക്കുന്നത് കണ്ണിനും കഴുത്തിനും നെട്ടല്ലിനും അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുവെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഡോ.ദിലീപ് പണിക്കര്‍ പറഞ്ഞു. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. കുട്ടികൾക്കും ചെറുപ്പക്കാർക്കും ഞരമ്പ്, തലച്ചോർ, നെട്ടല്ല് എന്നിവക്ക് തകരാർ ഉണ്ടാകാനുള്ള പ്രധാന കാരണം ജീവിത ശൈലി കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. മാനസിക പിരിമുറുക്കവും വ്യായാമമില്ലായ്മയും അനാരോഗ്യകരമായ ഭക്ഷണവും ഇന്ന് ആളുകളെ എളുപ്പത്തിൽ രോഗികളാക്കുന്നു.
നെട്ടല്ലിന് തേയ്മാനം സംഭവിക്കുന്നത് ഇന്ന് മുപ്പത് വയസുള്ളവരിൽപ്പോലും വ്യാപകമാകുന്നതിനും പ്രധാന കാരണം ഇത്തരം ഘടകങ്ങളാണ്. ആരോഗ്യ ബോധവത്കരണമാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വേണ്ടത്. ആരോഗ്യമുള്ള ഒരാളിന് എന്ത് അസുഖം വന്നാലും അതിനെ നേരിടാനുള്ള സ്വാഭാവികമായ ശാരീരിക, മാനസിക ശക്തിയുണ്ടാകും. നല്ല ഭക്ഷണം, വ്യായാമം, വിനോദം, ഒപ്പം കുടുംബത്തിനൊപ്പം കുറച്ച് സമയം ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർക്കാണ് ആരോഗ്യകരമായ ജീവിതം ലഭിക്കുക. എന്തിനും ഏതിനും സമയം ഇല്ല എന്ന പല്ലവിയും അലസതയുമായി ഒതുങ്ങിക്കൂടുന്നവരിൽ എളുപ്പത്തിൽ ഗുരുതര അസുഖങ്ങൾ ഉണ്ടാകുന്നു.
ആദ്യം ഇത് പുറത്തുപറയാതിരിക്കുകയും അസഹനീയമാകുേമ്പാൾ ആളുകൾ ആശുപത്രികളിൽ എത്തുകയും ചെയ്യുന്നു. എന്നാൽ ചെറിയ പ്രശ്നങ്ങൾക്കുപോലും ആദ്യമെ ഡോക്ടറെ കാണാൻ തയ്യാറായാൽ രോഗം ചികിത്സിച്ച് മാറ്റാൻ എളുപ്പമാകും. ആരോഗ്യ ബോധവത്കരണം ഇപ്പോൾ സമൂഹത്തിൽ ശക്തമാകുന്നുണ്ടെന്നും അത് ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങൾ കുട്ടിക്കാലം മുതലെ ശീലിക്കണം. ക്ലാസിൽ നിവർന്നിരുന്ന് വായിക്കാൻ കുട്ടികളോട് പറയുന്നതിെൻറ കാരണം, അലക്ഷ്യമായ ഇരുത്തം
കൊണ്ട് നെട്ടല്ലിന് ക്ഷതം സംഭവിക്കാതിരിക്കാനാണ്. അതുപോലെ ആവശ്യത്തിന് വെളിച്ചമില്ലാെതയും കിടന്നുകൊണ്ടും വായിക്കരുത്. കണ്ണിനും കഴുത്തിനും നടുവിനും എല്ലാം ഇതിെൻറ കേടുപാടുണ്ടാകും. മൈക്രോ ന്യൂറോളജി സയൻസ് രംഗത്തിൽ കേരളവും ഇന്ത്യയും
ലോകത്തിന് മുന്നിൽ മികവാർന്ന നിലവാരം പുലർത്തുന്നുണ്ടെന്നും ഡോ.ദിലീപ് പണിക്കര്‍ വ്യക്തമാക്കി. നടത്തവും യോഗയും ശീലമാക്കുന്നവരിൽ നെട്ടല്ലിനുണ്ടാകുന്ന തേയ്മാനവും ഡിസ്ക്ക് പ്രശ്നങ്ങളും കുറവാണ്. അതുപോലെ കേരളത്തിൽ വാഹനാപകടം ഉണ്ടാകുന്നവരിൽ നല്ലൊരു ശതമാനത്തിനും നെട്ടല്ലിന് തകരാർ ഉണ്ടാകുന്നുണ്ട്.
എത്രയും വേഗം ആശുപത്രികളിൽ എത്തിച്ച് മികച്ച ചികിത്സ നൽകുന്നവർക്ക് ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ കഴിയും. തലച്ചോറിനും ഞരമ്പുകൾക്കും നെട്ടല്ലിനും ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾപോലും നൂതനമായ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സിച്ച് േഭദപ്പെടുത്താനും താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനും ആസ്റ്റർ മെഡ്‌സിറ്റിയിൽ മികച്ച ചികിത്സ സൗകര്യം ലഭ്യമാണ്. ആസ്റ്റർ മെഡ്‌സിറ്റിയുടെ കൊച്ചി, ബംഗളൂരു സെൻററുകളിൽ ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ നിലവിലുണ്ടെന്നും ഡോ.ദിലീപ് പണിക്കര്‍ വ്യക്തമാക്കി. ഡോ.ദിലീപ് പണിക്കര്‍ ഇന്ന് സനദിലെ ആസ്റ്റർ ക്ലിനിക്കിലും(രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരെ) നാളെ ഗുദൈബിയ ആസ്റ്റർ ക്ലിനിക്കിലും (രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുവരെ) രോഗികളെ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.