ഗാന്ധിയെക്കുറിച്ച്​ പുസ്തക പ്രകാശനം നടത്തി

മനാമ: ഗാന്ധിയെക്കുറിച്ച് രചിക്കപ്പെട്ട പുസ്തക പ്രകാശനച്ചടങ്ങ് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ കഴിഞ്ഞ ദിവസം നടന്നു. ‘ഗാന്ധിജിയും അറബ്-മുസ്​ലിം പ്രശ്നങ്ങളും’ എന്ന തലക്കെട്ടില്‍ അബ്​ദുന്നബി അല്‍ ശുഅലയാണ് പുസ്തക രചന നിര്‍വഹിച്ചത്. ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ്, ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, ബഹ്റൈന്‍- ഇന്ത്യന്‍ സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദ് ദാദാബായ് എന്നിവര്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു.

അബ്​ദുന്നബി അല്‍ ശുഅലക്ക് ഇന്ത്യയുമായുള്ള ശക്തവും ദീര്‍ഘവുമായ ബന്ധമുണ്ടെന്നും ഇരുജനതകളും തമ്മിലുള്ള പാരസ്പര്യം ആഴത്തിലുള്ളതാണെന്നും വിദേശകാര്യ മന്ത്രി ത​​​െൻറ ഉദ്ഘാടന പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ മഹാത്മാ ഗാന്ധി വഹിച്ച പങ്ക് ഏറെ വിസ്മയകരമാണ്. അറബ്-മുസ്​ലിം രാഷ്​ട്രങ്ങളുമായി നൂറ്റാണ്ടുകള്‍ക്ക് മുന്നേയുള്ള ഇന്ത്യയുടെ ബന്ധം സംസ്കാരങ്ങളുടെ ആദാനപ്രദാനങ്ങള്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. മേഖല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സംഘട്ടനങ്ങളും തീവ്രവാദവും പരിഹരിക്കാന്‍ ഗാന്ധിജി വിഭാവനം ചെയ്ത അഹിംസാ രീതിക്ക് സാധ്യമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്ന സമൂഹമായിത്തീരാന്‍ ഏവരും ശ്രമിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.